തിരുവനന്തപുരം – പുനലൂർ സ്പെഷ്യൽ ട്രെയിൻ ഇനി നാഗർകോവിൽ വരെ; ട്രയിൻ സമയവും സ്റ്റോപ്പും

പുനലൂർ. കോവിഡിന് മുൻപ് കന്യാകുമാരി വരെയായിരുന്ന തിരുവനന്തപുരം – പുനലൂർ സ്പെഷ്യൽ ട്രെയിൻ സർവീസ് ഏപ്രിൽ ഒന്നു മുതൽ നാഗർകോവിലിലേക്ക് നീട്ടും. മടക്കയാത്ര കന്യാകുമാരിയിൽ നിന്നാണ്.

ലോക്ഡൗണിനു ശേഷം സർവീസ് പുനരാരംഭിച്ചപ്പോൾ തിരുവനന്തപുരം വരെയാക്കി ചുരുക്കിയിരുന്ന സർവീസ് ഇപ്പോൾ വീണ്ടും വരെ നീട്ടുകയാണുണ്ടായത്. പുനലൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നാഗർകോവിൽ വരെ പോവുകയും തിരിച്ചുള്ള സർവീസ് കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരണം.. സ്പെഷൽ എക്സ്പ്രസ് ആയാണ് സർവീസ് . കുറഞ്ഞ യാത്രാക്കൂലി 30 രൂപയാണ്.

പുനലൂരിൽ നിന്ന് നാഗർകോവിലിലേക്ക് 75 രൂപയാണ് ടിക്കറ്റ് നിരക്ക്. പുനലൂർ- തിരുവനന്തപുരം പാതയിൽ രാവിലേയും വൈകിട്ടുമാണ് ട്രെയിൻ സർവീസ് . പുനലൂർ – നാഗർകോവിൽ – പുനലൂർ സ്പെഷ്യൽ സർവീസും മധുര-പുനലൂർ-മധുര എക്സ്പ്രസും. രണ്ട് സർവീസുകളിലും കൗണ്ടർ ടിക്കറ്റും സീസൺ ടിക്കറ്റും ഉപയോഗിച്ച് യാത്ര ചെയ്യാം

ട്രെയിനിന്റെ സ്റ്റോപ്പുകളും എത്തിച്ചേരുന്ന സമയവും

ട്രെയിൻ നമ്പർ : 06639 പുനലൂർ – നാഗർകോവിൽ സ്പെഷൽ എക്സ്പ്രസ്

പുനലൂർ : രാവിലെ 06:30, ആവണീശ്വരം :06:40
കൊട്ടാരക്കര :06:50
എഴുകോൺ :07:01
കുണ്ടറ :07:10
കിളികൊല്ലൂർ :07:21
കൊല്ലം :07:40
വർക്കല :08:05
കഴക്കൂട്ടം : 08:34
തിരുവനന്തപുരം :09:15
നേമം :09:31
ബാലരാമപുരം :09:39
നെയ്യാറ്റിൻകര :09:44
ധനുവച്ചപുരം :09:53,
പാറശാല :10:00
കുഴിത്തുറൈ :10:11
ഇരണിയൽ :10:28
നാഗർകോവിൽ :11:35

ട്രെയിൻ നമ്പർ : 06640 കന്യാകുമാരി – പുനലൂർ സ്പെഷൽ എക്സ്പ്രസ്

കന്യാകുമാരി : വൈകിട്ട് 03:10
നാഗർകോവിൽ :03:25
ഇരണിയൽ :03:49
കുഴിത്തുറൈ :04:04
പാറശാല :04:15
ധനുവച്ചപുരം :04:20
നെയ്യാറ്റിൻകര : 04:29
ബാലരാമപുരം :04:34
നേമം :04:43
തിരുവനന്തപുരം :05:15
കഴക്കൂട്ടം :05:34
വർക്കല :06:16
കൊല്ലം :06:40
കിളികൊല്ലൂർ :07:00
കുണ്ടറ :07:10
എഴുകോൺ :07:19
കൊട്ടാരക്കര :07:27
ആവണീശ്വരം :07:32
പുനലൂർ :08:15.

Advertisement