കുതിച്ചുയർന്ന് ഇന്ധനവില, ഇടിവ് രേഖപ്പെടുത്തി ക്രൂഡ് ഓയിൽ വില

മുംബൈ: ഇന്ധനവില കുതിച്ചുയർന്ന സാഹചര്യത്തിലും വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞു. ഇപ്പോൾ ബ്രെൻഡ് ക്രൂഡിന്റെ വിലയിൽ ബാരലിന് ആറുശതമാനത്തിന്റെ വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ ബ്രെൻഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളർ ആണ്. യുക്രൈൻ- റഷ്യ യുദ്ധത്തിന്റെ തുടക്കത്തിൽ വില 140 ഡോളർ കടന്നിരുന്നു.

എന്നാൽ, ഇന്ത്യയിൽ ഇന്ധനവില വർധിപ്പിക്കുന്നത് തുടർന്നുക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. സംസ്ഥാനത്ത് ഡീസൽവില 100 രൂപ കടന്നിട്ടുണ്ട്.

Advertisement