ചാക്കോച്ചന്‍റെയും അനിയത്തിപ്രാവിന്‍റെയും മധുരിക്കുന്ന 25

കാസർഗോഡ്. പ്രണയത്തിന് പുതിയ നിറച്ചാര്‍ത്തുമായി മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനും, അനിയത്തിപ്രാവും പ്രേക്ഷക മനംകവർന്ന് 25 വർഷം പിന്നിടുന്നു. പുതിയ ചിത്രത്തിന്‍റെ കാസർഗോഡ് കയ്യൂരിലെ ലൊക്കേഷനിലായിരുന്നു ഇരുപത്തിയഞ്ചിന്‍റെ നിറവിലെ ആഘോഷം. അണിയറ പ്രവർത്തകർ ഒരുക്കിയ ആഘോഷ വേദിയിലേക്ക് ഭാര്യ പ്രിയക്കൊപ്പമാണ് ചാക്കോച്ചൻ എത്തിയത്.


മലയാളികളുടെ പ്രണയ സങ്കൽപ്പൽങ്ങളിലേക്ക് ഇരുപത്തിയഞ്ച് വർഷംമുമ്പ് ഹീറോ ഹോണ്ട സ്പ്ലെൻഡർ ബൈക്കിൽ പറന്നെത്തിയ ചോക്ലേറ്റ് ബോയി.. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ അനിയത്തിപ്രാവും, പ്രിയ ചാക്കോച്ചനും ഇന്നും പ്രേക്ഷകർക്ക് പുതുമ നഷ്ടപ്പെടാതെ മനസിലുണ്ട്.

ചാക്കോച്ചന്‍റെ ‘ന്നാ താൻ കേസ് കൊട്’ എന്ന പിുതിയ ചിത്രത്തിന്‍റെ കാസർഗോഡ് കയ്യൂരിലെ ലൊക്കേഷനിലായിരുന്നു ഇരുപത്തിയഞ്ചിന്‍റെ നിറവിലെ ആഘോഷം. അണിയറ പ്രവർത്തകർ ഒരുക്കിയ ആഘോഷ വേദിയിലേക്ക് ചാക്കോച്ചൻ എത്തിയത് തന്‍റെ പ്രിയപ്പെട്ട പങ്കാളിക്കൊപ്പം. തന്‍റെ അന്നത്തെ സ്പളെന്‍ഡര്‍ ബൈക്ക് സ്വന്തമാക്കാനായി എന്നതാണ് ചാക്കോച്ചന്‍റെ ത്രില്‍. കാല്‍ നൂറ്റാണ്ടിന് ശേഷവും മോശമില്ലാതെ ചാക്കോച്ചന്‍ തുടരുകയാണ്

Advertisement