അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസർ: 2659 ഒഴിവ്, പ്ലസ് ടു ക്കാർക്ക് അവസരം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസറുടെ 2659 ഒഴിവ്. എല്ലാ സംസ്ഥാന, ജില്ലാ ഓഫിസുകളിലും ഒഴിവുണ്ട്.

അപേക്ഷ ഏപ്രിൽ 20 വരെ. https://www.dsrvsindia.ac.in

യോഗ്യത: പ്ലസ് ടു; ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.

പ്രായം (2022 ഓഗസ്റ്റ് ഒന്നിന്): 18–35. അർഹർക്ക് ഇളവ്.‌

ശമ്പളം: 11,765–31,540 രൂപ.

പരീക്ഷയും ഗ്രൂപ്പ് ഡിസ്കഷനും ഓഗസ്റ്റിൽ. ജനറൽ സ്റ്റഡീസ്, ജനറൽ നോളജ്, എലമെന്ററി മാത്‌സ് & ഇംഗ്ലിഷ്, റൂറൽ ഇന്ത്യ വിഷയങ്ങളിലായി 90 മിനിറ്റ് ആണു പരീക്ഷ. നെഗറ്റീവ് മാർക്കിങ് ഉണ്ടാകും. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്.

340 അപ്രന്റിസ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിലെ 340 അപ്രന്റിസ് ഒഴിവിലേക്ക് 25 മുതൽ ഏപ്രിൽ 24 വരെ ഒാൺലൈനായി അപേക്ഷിക്കാം. ഇന്ത്യയിൽ ഉടനീളമുള്ള ഡിവിഷൻ / യൂണിറ്റ് /വർക്‌ഷോപ്പുകളിലാണു പരിശീലനം.

കണ്ടന്റ് റൈറ്റർ (186 ഒഴിവുകൾ) യോഗ്യത : പ്ലസ് ടു, കംപ്യൂട്ടർ കോഴ്സ് ഡിപ്ലോമ.

ഡേറ്റ എൻട്രി ഓപ്പറേറ്റർ (106ഒഴിവുകൾ)
യോഗ്യത: പ്ലസ് ടു, കംപ്യൂട്ടർ കോഴ്സ് ഡിപ്ലോമ.

ഓഫിസ് അസിസ്റ്റന്റ് (48 ഒഴിവുകൾ) യോഗ്യത: ബിരുദം, കംപ്യൂട്ടർ കോഴ്സ് ഡിപ്ലോമ.

പ്രായം (2022 ഏപ്രിൽ 25ന്): 18–35. അർഹർക്ക് ഇളവ്.‌

സ്റ്റൈപൻഡ്: 11,500–19,200 രൂപ.

Advertisement