കരുനാഗപ്പള്ളിയില്‍ വന്‍ കഞ്ചാവ് വേട്ട, പിടികൂടിയത് ഒന്നേകാല്‍ കിലോ കഞ്ചാവും ആറ് ഗ്രാം എംഡിഎംഎയും


കരുനാഗപ്പള്ളി: ആഢംബര കാറില്‍ കറങ്ങി നടന്ന് കഞ്ചാവും മയക്കുമരുന്നും വില്‍ക്കുന്ന രണ്ട് പേര്‍ പിടിയിലായി. ശൂരനാട് തെക്ക് പതാരം കിടങ്ങയം നടുവില മുറിയില്‍ കണ്ടത്തില്‍ തറയില്‍ പടിഞ്ഞാറ്റതില്‍ മുഹമ്മദ് ഷാന്‍ (33)കരുനാഗപ്പള്ളി പടനായര്‍ കുളങ്ങര തെക്ക് മണ്ണാണിക്കല്‍ കിഴക്കതില്‍ ആദര്‍ശ്(23) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.

അന്തര്‍ ജില്ലാ മയക്കുമരുന്ന്‌സംഘത്തിലെ കണ്ണികളാണ് ഇവര്‍. ബംഗളുരുവില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് എത്തിക്കുന്നത് കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ വിവിധ സംഘങ്ങള്‍ക്ക് കൈമാറുകയാണ് പതിവ്.

Advertisement