കലാലയ യൂണിയനുകൾ സർഗാത്മകമാകണമെന്നും ഇലക്ഷൻ കഴിഞ്ഞാൽ എല്ലാം മറന്ന് ഒന്നായ പ്രവർത്തനം നടത്തണമെന്നും കെ.സോമപ്രസാദ് എം.പി

Advertisement

ശാസ്താംകോട്ട: കലാലയ യൂണിയനുകൾ സർഗാത്മകമാകണമെന്നും ഇലക്ഷൻ കഴിഞ്ഞാൽ എല്ലാം മറന്ന് ഒന്നായ പ്രവർത്തനം എല്ലാവരും ചേർന്ന് നടത്തണമെന്നും കെ.സോമപ്രസാദ് എം.പി അഭിപ്രായപ്പട്ടു. ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളജ് നാം കലാലയ യൂണിയൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആർട്ട്സ് ക്ലബ്പ്രശസ്ത സിനിമാ താരം ഗണപതി പൊതുവാൾ ഉദ്ഘാടനം ചെയ്തു. ചെയർമാൻആസിഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, സിൻഡിക്കേറ്റ് അംഗം ഡോ. അരുൺ കുമാർ ,
പ്രിൻസിപ്പാൾ ഡോ.ബി. ബീന, ഡോ.എസ്.ആർ. അജേഷ്, ഡോ.കെ.അനീഷ്, ഡോ. ബിനു ശ്രീ ജയൻ , ഡോ.ടി. മധു , ഡോ.എസ്.ജയന്തി, ജനറൽ സെക്രട്ടറി എം.മുകുന്ദൻ , വൈസ് ചെയർ പേഴ്സൻ വി.എസ്. അജ്ഞന , ആർട്ട്സ് ക്ലബ് സെക്രട്ടറി പ്രേംരാജ് തുടങ്ങിയവർ പ്രസംഗിച്ചു

Advertisement