കേരള സർവകലാശാല ഇന്നത്തെ വാർത്തകൾ 6/3/22

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ എം.കോം. ഫിനാന്‍സ് ഒന്ന്, രണ്ട് സെമസ്റ്റര്‍ (എസ്.ഡി.ഇ. – റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 അഡ്മിഷന്‍) സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 13 വരെ നേരിട്ട് അപേക്ഷിക്കാം.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.സി.എ. റെഗുലര്‍ ആന്റ് സപ്ലിമെന്ററി (2015 സ്‌കീം) മാര്‍ച്ച് 2021, പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ

ടൈംടേബിള്‍

കേരളസര്‍വകലാശാല മാര്‍ച്ച് 21 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം., മാര്‍ച്ച് 2022 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പ്രാക്ടിക്കല്‍ പരീക്ഷ

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി (കോംപ്ലിമെന്ററി ബയോകെമിസ്ട്രി), ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (കോര്‍ ബയോകമിസ്ട്രി), (വൊക്കേഷണല്‍ മൈക്രോബയോളജി) എന്നീ കോഴ്‌സുകളുടെ കോവിഡ് സ്‌പെഷ്യല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 7 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ. (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2022 മാര്‍ച്ച് 7 മുതല്‍ 16 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.എ. റീവാല്യുവേഷന്‍ സെക്ഷനിൽ ഹാജരാകേണ്ടതാണ്. (ഫോണ്‍: 0471 2386428)

പരീക്ഷാഫീസ്

കേരളസര്‍വകലാശാല നടത്തുന്ന (എസ്.ഡി.ഇ.) ബി.എ./ബി.എസ്‌സി.കമ്പ്യൂട്ടര്‍സയന്‍സ്/ബി.എസ്‌സി. മാത്തമാറ്റിക്‌സ്/ബി.കോം./ബി.സി.എ./ബി.ബി.എ. കോഴ്‌സുകളുടെ അഞ്ച്, ആറ് സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ മാര്‍ച്ച് 14 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 17 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 20. അപേക്ഷകള്‍ ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജിലെ സി.എ.സി.ഇ.ഇ. യൂണിറ്റിന്റെ ഓഫീസില്‍ നിന്നും ശനി, ഞായര്‍ ദിവസങ്ങളില്‍ ലഭിക്കുന്നതാണ്. അപേക്ഷാഫീസ് 110 രൂപ. വിദ്യാഭ്യാസയോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, ക്ലാസ്: ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം, കോഴ്‌സ് കാലാവധി: 6 മാസം. വിശദവിവരങ്ങള്‍ക്ക്: കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ – 8129418236, 9495476495

Advertisement