കേരളസര്‍വകലാശാല ഇന്നത്തെ വാർത്തകൾ 30/04/22

പരീക്ഷാഫലം

കേരളസര്‍വകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തെ 2018 സ്‌കീമിലെ വിദ്യാര്‍ത്ഥികളുടെ അഞ്ചാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. ഡിഗ്രി, മാര്‍ച്ച് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ആന്റ് എം.എ. പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബര്‍ 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിൽ


കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. അനലിറ്റിക്കല്‍ കെമിസ്ട്രി, എം.എസ്‌സി. ബയോകെമിസ്ട്രി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബര്‍ 16 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.



കേരളസര്‍വകലാശാല 2020 ഡിസംബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഒക്‌ടോബര്‍ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.


ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 21 മുതല്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. (159) കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ (എഫ്.ഡി.പി.) – (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) – പരീക്ഷയ്ക്കുളള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശവിവരങ്ങള്‍ വെബ്‌സൈറ്റില്‍.



സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ അറബിക് വിഭാഗം നടത്തുന്ന ആറുമാസത്തെ കമ്മ്യൂണിക്കേറ്റീവ് അറബിക് (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് – ഓണ്‍ലൈന്‍ പഠനം) കോഴ്‌സിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ ഒക്‌ടോബര്‍ 10 ന് മുന്‍പായി നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. യോഗ്യത: പ്ലസ്ടു (തത്തുല്യം). അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും www. arabicku.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9562722485, 04712 308846



പി.ജി. ഡിപ്ലോമ ഇന്‍ ജിയോഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി – അപേക്ഷ ക്ഷണിക്കുന്നു
കേരളസര്‍വകലാശാലയുടെ കീഴിലുളള സെന്റര്‍ ഫോര്‍ ജിയോസ്‌പേഷ്യല്‍ ഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ പി.ജി. ഡിപ്ലോമ ഇന്‍ ജിയോഇന്‍ഫോര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് (2021 – 22) അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ജിയോളജി, ജ്യോഗ്രഫി, എന്‍വിയോണ്‍മെന്റല്‍ സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ്, ഫിസിക്‌സ് ഇവയിലേതിലെങ്കിലും പി.ജി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2021 ഒക്‌ടോബര്‍ 25. ഫോണ്‍: 0471 2308214. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.



എസ്.സി., എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍, ആലപ്പുഴയില്‍ എം.കോം. റൂറല്‍ മാനേജ്‌മെന്റ് പ്രോഗ്രാം 2021 അഡ്മിഷന് എസ്.സി., എസ്.ടി., സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 8 ന് രാവിലെ 11 മണിക്ക് സെന്ററില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0477 – 2266245.



കേരളസര്‍വകലാശാലയുടെ പഠനവഗവേഷണ വകുപ്പുകളില്‍ ലിംഗ്വിസ്റ്റിക്‌സ്, അറബിക്, സംസ്‌കൃതം, എം.എസ്‌സി. ഡെമോഗ്രഫി, ആക്ച്ചൂറിയല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഫിനാന്‍സ് ആന്റ് കമ്പ്യൂട്ടേഷന്‍, എം.എഡ്., എം.ടെക്. കമ്പ്യൂട്ടര്‍സയന്‍സ്, ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി മാനേജ്‌മെന്റ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് ടഇ,ടഠ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഒക്‌ടോബര്‍ 8 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.



കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എം.എ. ജര്‍മന്‍, റഷ്യന്‍, മ്യൂസിക്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 -23 ബാച്ച് അഡ്മിഷന് ടഇ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഒക്‌ടോബര്‍ 8 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .



കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എം.എ. ഇസ്ലാമിക ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, ഇക്കണോമിക്‌സ്, ഹിന്ദി, പൊളിറ്റിക്കല്‍സയന്‍സ്, പൊളിറ്റിക്‌സ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് ഡിപ്ലോമസി, എം.എസ്‌സി. ഇന്റഗ്രേറ്റീവ് ബയോളജി, അപ്ലൈഡ് അക്വാകള്‍ച്ചര്‍, എം.എസ്‌സി. ബോട്ടണി വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ബയോഡൈവേഴ്‌സിറ്റി, ക്ലൈമറ്റ് ചേഞ്ച് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ബയോകെമിസ്ട്രി, കെമിസ്ട്രി, എം.കോം. ഫിനാന്‍സ് ആന്റ് അക്കൗണ്ടിംഗ്, എം.കോം. ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ്, എം.എല്‍.ഐ.എസ്.സി. എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് ടഠ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2021 ഒക്‌ടോബര്‍ 8 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .


സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് വിതരണം 2021

സൗത്ത് സോണ്‍/ഓള്‍ ഇന്ത്യാ അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ കേരളസര്‍വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കിയ കായികതാരങ്ങള്‍ക്കുളള 2017 – 18, 2018 – 19 & 2019 – 20 അദ്ധ്യയന വര്‍ഷങ്ങളിലെ കേരളസര്‍വകലാശാല സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പുകളുടെ വിതരണം 2021 ഒക്‌ടോബര്‍ 8 ന് കേരളസര്‍വകലാശാല സെനറ്റ് ഹാളില്‍ വച്ച് നടത്തുന്നതാണ്. സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുളളവര്‍ അന്നേ ദിവസം നിര്‍ബന്ധമായും ഒറിജിനല്‍ ആധാര്‍ കാര്‍ഡ്, ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ ആധാറിന്റെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഇവ സഹിതം നേരിട്ട് ഹാജരായി സ്‌കോളര്‍ഷിപ്പ് തുക കൈപ്പറ്റേണ്ടതാണ്. നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ അധികാരപ്പെടുത്തിയ വ്യക്തിയുടെ ഒറിജിനല്‍ ആധാര്‍ കാര്‍ഡും, ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, കായികതാരത്തിന്റെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ ആധാറിന്റെ പകര്‍പ്പ്, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ അഥവാ പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, അധികാരപ്പെടുത്തിയ രേഖ എന്നിവ സമര്‍പ്പിച്ച് തുക കൈപ്പറ്റാവുന്നതാണ്. നിശ്ചിത തീയതിക്കുള്ളില്‍ കൈപ്പറ്റാത്ത സ്‌കോളര്‍ഷിപ്പ് തുക സര്‍വകലാശാല ഫണ്ടിലേക്ക് തിരിച്ചടയ്ക്കുന്നതാണ്.

Advertisement