28.2 C
Kollam
Wednesday 21st October, 2026 | 10:38:32 AM
Home News Breaking News തൊടിയൂര്‍ രാജി വയ്ക്കുന്നു,വഖഫ് ബോർഡ് പുനഃസംഘടനയിലെ സമവായം

തൊടിയൂര്‍ രാജി വയ്ക്കുന്നു,വഖഫ് ബോർഡ് പുനഃസംഘടനയിലെ സമവായം

തിരുവനന്തപുരം.വഖഫ് ബോർഡ് പുനഃസംഘടനയിലെ സമവായം. തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി വഖഫ് ബോർഡ് അംഗത്വം രാജിവെക്കും. നാളത്തെ വഖഫ് ബോർഡ് യോഗത്തിൽ പങ്കെടുക്കും. അതിന് ശേഷമാണ് രാജിക്കത്ത് കൈമാറുക

ഈ ഒഴിവിലേക്ക് എപി സമസ്ത പ്രതിനിധിയെ ഉൾപ്പെടുത്തുവാനാണ് തീരുമാനം. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയെ ഹജ്ജ് കമ്മറ്റി അധ്യക്ഷനാക്കിയേക്കും. ഉന്നതമായ പദവി വാഗ്ദാനം ചെയ്താണ് രാജിക്ക് തീരുമാനിച്ചതെന്നാണ് വിവരം. ഇതോടെ വഖഫ് ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട് സമുദായത്തില്‍തന്നെയുള്ള വിവാദങ്ങള്‍ അവസാനിക്കുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here