മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ദേശീയപാത 66 ചേലേമ്പ്ര ഇടിമുഴിക്കലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മലപ്പുറം കൂമണ്ണ സ്വദേശികളായ ജംഷീര്‍, ഹാരിസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
തൃശൂരില്‍ കുന്നംകുളത്ത് ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു വയസ്സുള്ള കുട്ടി അടക്കം മൂന്നു പേര്‍ മരിച്ചിരുന്നു. ആര്‍ത്താറ്റ് പള്ളിക്ക് സമീപം കാര്‍ ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ മുനിര്‍, ഭാര്യ സഫ്‌ന, മകന്‍ എമില്‍ ഐബക്ക് എന്നിവരാണ് മരിച്ചത്.
































