27 C
Kollam
Friday 4th September, 2026 | 09:12:57 AM
Home News Kerala 13 കാരിയെ ഇളയച്ഛൻ നടുറോഡിൽ ക്രൂരമായി മർദ്ദിച്ചെന്ന് പരാതിയിൽ കേസെടുക്കാതെ പോലീസ്

13 കാരിയെ ഇളയച്ഛൻ നടുറോഡിൽ ക്രൂരമായി മർദ്ദിച്ചെന്ന് പരാതിയിൽ കേസെടുക്കാതെ പോലീസ്

തിരുവനന്തപുരം.13 കാരിയെ ഇളയച്ഛൻ നടുറോഡിൽ ക്രൂരമായി മർദ്ദിച്ചെന്ന് പരാതിയിൽ കേസെടുക്കാതെ പോലീസ്. പരാതി നൽകി 5 ദിവസം പിന്നിട്ടിട്ടും കേസെടുത്തില്ല എന്നാണ് ആരോപണം.
വെള്ളറടയിൽ ആണ് സംഭവം. സ്കൂട്ടർ ഓടിച്ച് പഠിക്കുന്നതിന് ഇടയിലാണ് 13 കാരി യെ പിതാവിൻ്റെ സഹോദരൻ ക്രൂരമായി മർദ്ദിച്ചത്.

ഇക്കഴിഞ്ഞയറഴ്ചയാണ് ആതിര മനു ദമ്പതികളുടെ മകളെ പിതാവ് മനുവിൻ്റെ സഹോദരൻ നടു റോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്. കാലിലും കൈകളിലും ക്രൂരമായ മർദ്ദനമേറ്റ പാടുകളുമുണ്ട്. വീടിൻ്റെ പരിസരത്ത് സ്കൂട്ടർ ഓടിച്ച് പഠിച്ചതാണ് പ്രകോപന കാരണം. അസഹനീയമായ വേദനയോടെ കുട്ടിയെ അമ്മ ആതിര നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിക്കുകയും ഡോക്ടർ കുട്ടിക്ക് ശാരീരിക പീഡനം നേരിട്ട വിവരം പൊലീസിന് റിപ്പോർട്ട് നൽകുകയും ചെയ്തു. എങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല. പരാതി നൽകാൻ എത്തിയ 13 കാരിയേയും അമ്മയെയും മണിക്കൂറുകൾ സ്റ്റേഷന് പുറത്ത് നിർത്തി എന്നും ആരോപണമുണ്ട്.
തൻ്റെ മകൾക്ക് നേരിട്ട അതിക്രമത്തിൽ പോലീസിൻ്റെ ഭാഗത്ത് നിന്ന് നീതി ലഭിക്കുന്നില്ലെന്നും മുൻ വൈരാഗ്യം മൂലമാണ് പിതൃസഹോദരൻ മർദ്ദിച്ചത് എന്നുമാണ് കുടുംബത്തിൻ്റെ ആരോപണം.