30.3 C
Kollam
Friday 11th September, 2026 | 11:33:23 AM
Home News Kerala കെഎസ്ആർടിസിയുടെ വിദ്യാർത്ഥി കൺസഷൻ ഫീസ് കൂട്ടിയോ, സത്യമിത്

കെഎസ്ആർടിസിയുടെ വിദ്യാർത്ഥി കൺസഷൻ ഫീസ് കൂട്ടിയോ, സത്യമിത്

തിരുവനന്തപുരം.വിദ്യാർത്ഥി കൺസഷൻ പുതുക്കൽ ഫീസ് വർധിപ്പിച്ചുവെന്ന വാർത്താ വസ്തുതാ വിരുദ്ധമെന്ന് കെഎസ്ആർടിസി. പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് 100 രൂപയാണ് ഈടാക്കുന്നത്. ഡിജിറ്റൽ കാർഡിലേക്ക് മാറിയതിന് പിന്നാലെ 110 ആയിരുന്ന തുകയിൽ പത്തു രൂപ കുറച്ചു

വസ്തുതാവിരുദ്ധമായ വാർത്തകളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും കെഎസ്ആർടിസി വക്താവ് അറിയിച്ചു. കെഎസ്ആർടിസിയുടെ വിദ്യാർത്ഥി കൺസഷൻ പുതുക്കൽ ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയാക്കിയെന്നായിരുന്നു പ്രചരണം.