30.2 C
Kollam
Monday 7th September, 2026 | 02:33:29 PM
Home News Kerala മുള്ളന്‍പന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം

മുള്ളന്‍പന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം

കോഴിക്കോട്: മുള്ളന്‍പന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. ഓട്ടോ ഡ്രൈവറായ നരിപ്പറ്റ സ്വദേശി രജിലേഷ് (38) ആണ് മരിച്ചത്. തൂണേരി ബാലവാടി സ്റ്റോപ്പിന് സമീപം ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം നടന്നത്.
വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം രജിലേഷും ഭാര്യ സൗമ്യയും രണ്ടു മക്കളും ഓട്ടോയില്‍ മടങ്ങിവരുമ്പോഴാണ് അപ്രതീക്ഷിതമായി മുള്ളന്‍പന്നി കുറുകെ ചാടിയത്. പന്നിയുടെ ദേഹത്ത് ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ രജീലേഷ് പുറത്തേയ്ക്ക് തെറിച്ചു വീണു. തലയിടിച്ചാണ് വീണത്. ഉടന്‍ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കാലിന് പരിക്കേറ്റ ഭാര്യ സൗമ്യ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന മക്കള്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.