26.1 C
Kollam
Wednesday 22nd July, 2026 | 12:46:37 AM
Home News Breaking News കൊല്ലത്ത് അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരൻ ടിപ്പർ ലോറിയിടിച്ച് മരിച്ചു

കൊല്ലത്ത് അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരൻ ടിപ്പർ ലോറിയിടിച്ച് മരിച്ചു

കൊല്ലം: കൊല്ലത്ത് അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 14കാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം. അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് ആണ് മരിച്ചത്. കൊല്ലം പാൽകുളങ്ങരയ്ക്ക് സമീപത്താണ് ദാരുണമായ സംഭവം ഉണ്ടായത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്.

Also Read: ജനറൽ, സ്പെഷ്യൽ, എൻ.സി.എ.; 16 കാറ്റഗറികളിൽ പി.എസ്.സി. വിജ്ഞാപനം

ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഇരുചക്ര വാഹനത്തിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമ്മ എതിർ ഭാഗത്തേക്കും മകൻ ലോറിക്ക് അടിയിലേക്കും വീവുകയായിരുന്നു. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ പല റോഡുകളിലൂടെ വഴി തിരിച്ചാണ് കടത്തി വിടുന്നത്. ഇരുഭാഗങ്ങളിലേക്ക് വാഹനങ്ങൾ പോകാൻ വീതി കുറവുള്ള റോഡിലാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.