27.1 C
Kollam
Saturday 5th September, 2026 | 10:39:23 PM
Home News Kerala പാലത്തിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലത്തിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍.കരുവന്നൂർ വലിയപാലത്തിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഉച്ചയോടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെടുന്നത്.കാഴ്ച്ചയിൽ വയോധികൻ എന്ന് തോന്നുന്നയാൾ പഴയ പാലത്തിൻ്റെ മുകളിൽ നിന്ന് കഴുത്തിൽ കയർ കുരുക്കി ചാടിയതാണെന്ന് കരുതുന്നു

ഇരിങ്ങാലക്കുട പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ച് വരുന്നു.വലിയ പാലത്തിൽ നിന്നും ചാടി ആത്മഹത്യകൾ കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ വർഷമാണ് വലിയ പാലത്തിന് ഇരുവശത്തുമായി ഫെൻസിംഗ് സ്ഥാപിച്ചത്

പുതിയ പാലം വന്നതിൽ പിന്നെ വർഷങ്ങളായി പഴയപാലം ഉപയോഗ ശ്യൂന്യമായി കിടക്കുകയാണ്