26.1 C
Kollam
Saturday 10th October, 2026 | 11:08:28 PM
Home News Kerala ഹരിപ്പാട് ആയാപറമ്പ് ആലിന്‍ചുവട് റെയില്‍വേ ഗേറ്റില്‍ ട്രെയിന്‍ എത്തിയിട്ടും ഗേറ്റ് അടച്ചില്ല… ഒഴിവായത് വന്‍ ദുരന്തം

ഹരിപ്പാട് ആയാപറമ്പ് ആലിന്‍ചുവട് റെയില്‍വേ ഗേറ്റില്‍ ട്രെയിന്‍ എത്തിയിട്ടും ഗേറ്റ് അടച്ചില്ല… ഒഴിവായത് വന്‍ ദുരന്തം

ആലപ്പുഴ: ഹരിപ്പാട് ആയാപറമ്പ് ആലിന്‍ചുവട് റെയില്‍വേ ഗേറ്റില്‍ ട്രെയിന്‍ എത്തിയിട്ടും ഗേറ്റ് അടച്ചില്ല. ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് കണ്ട് റെയില്‍വേ ഗേറ്റിലേക്ക് പ്രവേശിക്കാനിരുന്ന നിരവധി വാഹനങ്ങള്‍ ദൂരെനിന്നുതന്നെ നിര്‍ത്തിയതിനാലും, ഒടുവില്‍ ട്രെയിന്‍ എന്‍ജിന്‍ ലോക്കോ പൈലറ്റ് സമയത്തിന് നിര്‍ത്തിയതിനാലും മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
ട്രെയിന്‍ എത്തുന്ന സമയത്തും ഗേറ്റിന്റെ ഇരുവശത്തുനിന്നും കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള നിരവിധി വാഹനങ്ങള്‍ പതിവുപോലെ കടന്നുപോകുന്നുണ്ടായിരുന്നു. ട്രാക്കിലേക്ക് ട്രെയിന്‍ അടുത്തുവരുന്നത് കണ്ട് വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ഒച്ചവെച്ച് ബഹളം ഉണ്ടാക്കിയതോടെയാണ് ഗേറ്റ് കീപ്പര്‍ ഒടുവില്‍ ഗേറ്റ് അടയ്ക്കാന്‍ തയ്യാറായത്.
അപകടസമയത്ത് ഗേറ്റ് കീപ്പര്‍ മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുകയായിരുന്നുവെന്നും, അതുകൊണ്ടാണ് ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതിരുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണം ഗേറ്റ് കീപ്പര്‍ നിഷേധിച്ചിട്ടുണ്ട്. കൃത്യസമയത്ത് തനിക്ക് റെയില്‍വേയില്‍ നിന്നും ട്രെയിന്‍ വരുന്നതുമായി ബന്ധപ്പെട്ട ‘സിഗ്‌നല്‍’ ലഭിച്ചില്ലെന്നാണ് ഇയാളുടെ വിശദീകരണം. സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.