28.5 C
Kollam
Saturday 10th October, 2026 | 11:22:13 AM
Home News Kerala അട്ടപ്പാടി മധുവധക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

അട്ടപ്പാടി മധുവധക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

പാലക്കാട് : അട്ടപ്പാടി മധുവധക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം നൽകിയ അപ്പീലുകളിലും ഹൈക്കോടതി വിധി പറയും.


16പ്രതികളെയും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാൻ ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

പ്രതികളായ 12 പേരാണ് ഹാജരാകേണ്ടത്. ജയിൽ കഴിയുന്ന 12 പേരെ ഹാജരാക്കാൻ ജയിൽ സൂപ്രണ്ടിനോട് നിർദേശിച്ചു. ഇവർക്ക് 7വർഷം കഠിനതടവും പിഴയുമാണ് മണ്ണാർക്കാട് പ്രത്യേക കോടതി ശിക്ഷിച്ചത്. പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും മധുവിന്റെ കുടുംബം പറഞ്ഞിരുന്നു.


ആദിവാസി യുവാവായ മധുവിനെ അരി മോഷ്ടിച്ചെന്നാരോപിച്ച് കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. മധുവിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. 2018 ഫെബ്രുവരി 22നായിരുന്നു സംഭവം.