Home News Kerala ബിജെപി നേടിയത് മൂന്ന് സീറ്റുകള്‍…

ബിജെപി നേടിയത് മൂന്ന് സീറ്റുകള്‍…

Advertisement

നേമത്തും ചാത്തന്നൂരിനും പുറമേ കഴക്കൂട്ടത്തും സീറ്റ് നേടി ബിജെപി. കഴക്കൂട്ടത്ത് ഫോട്ടോ ഫിനിഷില്‍ വി. മുരളീധരന്‍ 167 വോട്ടുകള്‍ക്കാണ് കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. നേമത്ത് ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ എല്‍ഡിഎഫിന്റെ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ വി. ശിവന്‍കുട്ടിയെയാണ് പരാജയപ്പെടുത്തിയത്. കെ.എസ്. ശബരിനാഥനായിരുന്നു യുഡിഎഫിന്റെ സ്ഥാനാര്‍ഥി.
ഇത് രണ്ടാംവട്ടമാണ് നേമം മണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥി ജയിക്കുന്നത്. നേരത്തെ 2016-ല്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ ജയിച്ചിരുന്നു. അന്നും വി. ശിവന്‍കുട്ടിയായിരുന്നു എതിരാളി.

അഞ്ചുവര്‍ഷത്തിനിപ്പുറം 2021-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ എത്തിയെങ്കിലും ശിവന്‍കുട്ടി ജയിച്ചുകയറി. എന്നാല്‍ 2026-ല്‍ ശിവന്‍കുട്ടിക്കും ഇടതുപക്ഷത്തിനും പാളി. രാജീവ് ചന്ദ്രശേഖര്‍ ജയിച്ചുകയറി. രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് എത്തിയതിന് ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ചാത്തന്നൂരില്‍ എല്ലാ എക്‌സിറ്റ് പോളുകളുടെയും ഫലം തെറ്റിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി ബി.ബി.ഗോപകുമാര്‍ വിജയിച്ചു. ആര്‍.രാജേന്ദ്രന്‍ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സൂരജ് രവിയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. കൊല്ലം ജില്ലയില്‍ ബിജെപി വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തിയ സീറ്റുകളിലൊന്നായിരുന്നു ചാത്തന്നൂര്‍. എന്നാല്‍, എക്‌സിറ്റ് പോളില്‍ സീറ്റിനെ പറയാതിരുന്നത് പാര്‍ട്ടിയുടെ ഉറക്കം കെടുത്തിയിരുന്നു. 2 തവണ രണ്ടാം സ്ഥാനത്തെത്തിയ ചാത്തന്നൂരില്‍ ഇക്കുറി വിജയം ഉറപ്പാണെന്നായിരുന്നു പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്.

Advertisement