26.1 C
Kollam
Friday 11th September, 2026 | 04:38:07 AM
Home News Breaking News പാമ്പുകടി ഏറ്റവർ ഇനി ആന്റി വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

പാമ്പുകടി ഏറ്റവർ ഇനി ആന്റി വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം. പാമ്പുകടി ഏറ്റവർ ഇനി ആന്റി വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്. കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും.പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കും.നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്

ആവശ്യമായവര്‍ 108 എന്ന നമ്പരില്‍ വിളിച്ചാൽ മതി.