തിരുവനന്തപുരം. വിഴിഞ്ഞത് യുവാവിനെ നടുറോഡിൽ തല്ലിക്കൊന്ന സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്.
കൊല്ലപ്പെട്ട സുമന് ആന്തരികമായി ഗുരുതര പരിക്കുകൾ പറ്റി.
വാരിയെല്ല് ഒടിഞ്ഞ് അവയവങ്ങളിൽ തറച്ചു കയറി നെഞ്ചിലേറ്റ മർദ്ദനവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണം.ബാറിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് സഹോദരങ്ങൾ സുമനെ നടുറോട്ടിൽ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
തിരുവനന്തപുരം വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്.കൊല്ലപ്പെട്ട സുമന് മർദ്ദനത്തിൽ ഗുരുതരമായ പരിക്കുകൾ പറ്റി.വാരിയല്ല് ഒടിഞ്ഞ് അവയവങ്ങളിൽ തറച്ചു കയറി.നെഞ്ചിലേറ്റ മർദ്ദനവും ആന്തരിക രക്തസ്രാവവുമാണ് സുമൻറെ മരണത്തിന് കാരണമായത്.ഇന്നലെ രാത്രി 12 മണിയോടെയാണ് 38 വയസുള്ള സുമനെ അച്ചുവും അനന്തുവും ചേർന്ന് കൊലപ്പെടുത്തിയത്.രാത്രി 11 മണിയോടെ ബാറിൽ തുടങ്ങിയ തർക്കം പിന്നീട് അടിപിടിയിൽ അവസാനിച്ചു.റോഡിലേക്ക് എത്തിയ സുമനെ സഹോദരങ്ങൾ ചേർന്ന് മർദ്ദിച്ചു.ശരീരത്തിൻറെ ചലനം നിലച്ചിട്ടും മർദ്ദനം തുടർന്നു. പിന്നീട് ശരീരം റോഡിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.. അതുവഴി എത്തിയ കാറ് യാത്രക്കാരനാണ് സുമനെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മർദ്ദനം നടക്കുമ്പോൾ ബാർ ജീവനക്കാർ അടക്കം 12 പേർ കണ്ടു നിൽക്കുന്നുണ്ടായിരുന്നു. പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാൽ ആർക്കും പിടിച്ചുമാറ്റാൻ ആയില്ല.. ദൃശ്യങ്ങൾ പകർത്തിയ രണ്ട് ബാർ ജീവനക്കാർക്ക് നേരെയും പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചു..കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ല എന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരുകയാണ് പോലീസ്.






























