Home News Kerala നിതിന്‍ രാജിന്റെ മരണം അന്വേഷിക്കാന്‍ 11 അംഗ സംഘം

നിതിന്‍ രാജിന്റെ മരണം അന്വേഷിക്കാന്‍ 11 അംഗ സംഘം

Advertisement

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം അന്വേഷിക്കാന്‍ 11 അംഗ സംഘം. കണ്ണൂര്‍ എ.സി.പിക്കാണ് അന്വേഷണച്ചുമതല. നിതിന്‍ രാജ് കടുത്ത ജാതി അധിക്ഷേപം നേരിട്ടെന്ന ഗുരുതര ആരോപണം കുടുംബം ആവര്‍ത്തിച്ചു. സഹപാഠികളുടെ മുന്നില്‍വച്ച് ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചെന്ന് സഹോദരി നികിത പറഞ്ഞു.

നിറത്തിന്റെയും സാമ്പത്തികത്തിന്റേയും പേരില്‍ നിതിന്‍ വിവേചനം നേരിട്ടതായും, അധ്യാപകന്‍ മര്‍ദിച്ചതായും കുടുംബം വെളിപ്പെടുത്തി. ആക്ഷേപങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ പരീക്ഷയ്ക്ക് മാര്‍ക്ക് കുറച്ചും പീഢനമുണ്ടായി. അധ്യാപകരുടെ കറുത്തവന്‍ എന്ന കളിയാക്കലും സീനിയര്‍ വിദ്യാര്‍ഥികളുടെ കൊടിയ റാഗിംങും നേരിട്ട് മുമ്പോട്ട് പോയ നിതിന്‍ ജീവനൊടുക്കിയന്ന വാദം കുടുംബം തള്ളുന്നു.

നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രഫ. ഡോ. സംഗീത എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൂക്കോട് വെറ്റിനറി കോളജില്‍ റാഗിങിനേത്തുടര്‍ന്ന് മരിച്ച സിദ്ധാര്‍ഥിന്റെ അമ്മയും നിതിനെ അവസാനമായി കാണാന്‍ കണ്ണീരോടെ എത്തി. നിതിന്‍ രാജിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Advertisement