29.7 C
Kollam
Wednesday 2nd September, 2026 | 12:44:38 PM
Home News Breaking News മന്ത്രിക്കൊപ്പമുള്ള ഫോട്ടോ : വിമർശനം ശക്തമാകുന്നു, മൊഴി എടുക്കാൻ അപേക്ഷ നൽകി അന്വേഷണ സംഘം

മന്ത്രിക്കൊപ്പമുള്ള ഫോട്ടോ : വിമർശനം ശക്തമാകുന്നു, മൊഴി എടുക്കാൻ അപേക്ഷ നൽകി അന്വേഷണ സംഘം

കണ്ണൂർ: കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം നഴ്സുമാർ ഉള്ള ചിത്രത്തിനെതിരെ വലിയ വിമർശനം. ഐസിയുവിൽ പാലിക്കേണ്ട മര്യാദകളില്ലാതെ ഫോട്ടോയെടുത്തു എന്നാണ് ആക്ഷേപം. കഴുത്തിന് ഗുരുതര പരുക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാണ് വിമർശനം.

അതേസമയം, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് അനുമതി നിഷേധിച്ചിരുന്നു. കെഎസ്‍യു പ്രതിഷേധം നടന്ന സ്ഥലത്തെ ക്യാമറ ദൃശ്യം ആവശ്യപ്പെട്ട് അന്വേഷണ സംഘം ആർപിഎഫിന് അപേക്ഷ നൽകി.