ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി എട്ട് ദിവസം കൂടി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി എട്ട് ദിവസം കൂടി.. സംസ്ഥാനത്ത് പരസ്യ പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ സ്ഥാനാർത്ഥികൾ പ്രചാരണം കൊഴുപ്പിക്കുകയാണ്..ദേശീയ നേതാക്കളടക്കം സംസ്ഥാനത്തെത്തി കൊണ്ടു പിടിച്ച പ്രചാരണം നടത്തുകയാണ്. യു ഡി എഫിന് വേണ്ടി രാഹുൽ ഗാന്ധി ഇന്ന് വിവിധ മണ്ഡലങ്ങളിൽ പര്യടനം നടത്തും. തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരത്തെത്തും. ആറ്റിങ്ങലിലെ സ്ഥാനാർത്ഥിയുടെ റോഡ് ഷോയിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ വിവിധയിടങ്ങളിലായി പര്യടനത്തിൽ പങ്കെടുക്കും

Advertisement