കാണാതായ 12 ഉം 14 ഉം വയസ്സുള്ള പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പോലീസ്

പത്തനംതിട്ട .റാന്നിയിൽ നിന്നും കാണാതായ 12 ഉം 14 ഉം വയസ്സുള്ള പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പോലീസ് . റാന്നിയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികളായ അതിഥി തൊഴിലാളികളുടെ മക്കളാണ് ഇന്ന് പുലർച്ചയോടെ വീടുവിട്ടിറങ്ങിയത് . രാവിലെ നോക്കിയപ്പോൾ കുട്ടികളെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞതോടെ മാതാപിതാക്കൾ റാന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു . പ്രദേശത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല . തുടർന്ന് സിസിടിവി കേന്ദ്രീകരിച്ചും ,മറ്റും നടത്തി അന്വേഷണത്തിൽ കുട്ടികൾ തിരുവല്ലയിലേക്ക് സ്വകാര്യബസ്സിൽ കയറിപ്പോയതായി തിരിച്ചറിയുകയായിരുന്നു .സ്വകാര്യ ബസ് കണ്ടക്ടറെ ബന്ധപ്പെട്ട് പോലീസ് തിരുവല്ലയിൽ എത്തി രണ്ടു കുട്ടികളെയും റാന്നിയിലേക്ക് തന്നെ കൂട്ടിക്കൊണ്ടുവന്നു .മാതാവ് വഴക്കു പറഞ്ഞ വിഷമത്തിലാണ് കുട്ടികൾ വീടുവിട്ടിറങ്ങിയതെന്ന് പോലീസ് അറിയിച്ചു .ഉത്തർപ്രദേശിലെ മുസാഫർ നഗർ സ്വദേശികളായ ഇവർ നാട്ടിലേക്ക് പോകാനായിരുന്നു വീടുവിട്ടിറങ്ങിയത് .വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി കുട്ടികളെ ബന്ധുക്കൾക്ക് തന്നെ വിട്ടു നൽകും

Advertisement