ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിൽ 3 മലയാളികൾ

കോഴിക്കോട്. ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിൽ 3 മലയാളികൾ എന്ന് സ്ഥിരീകരണം. വയനാട്, കോഴിക്കോട്, പാലക്കാട് സ്വദേശികളാണ് ബന്ധികളായത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലിൽ പ്രതീക്ഷയിലാണ് മൂവരുടെയും കുടുംബം.

കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി തേലംപറമ്പത്ത് ശ്യാംനാഥ് കഴിഞ്ഞ സെപ്തംബറിലാണ്  അവധി കഴിഞ്ഞ് തിരിച്ച് പോയത്. ദുബായിൽ നിന്നും മുംബൈയിലേക്കുള്ള യാത്രക്കിടയാണ്  കപ്പൽ ഇറാൻ പിടിച്ചെടുത്തത്. പത്ത് വർഷമായി എം എസ്സി കമ്പനിയിൽ ജോലി ചെയ്യുന്ന ശാംനാഥ് മറ്റന്നാൾ നാട്ടിൽ തിരികെ വരാനിരിക്കയാണ് സംഭവം. കപ്പലിലെ എഞ്ചിൻ വിഭാഗത്തിൽ സെക്കന്റ് എൻജിനീയറാണ് ശ്യംനാഥ്.


വയനാട് പാൽ വെളിച്ചം സ്വദേശി ധനുഷ് തട്ടിയെടുത്ത കപ്പലിലെ ജീവനക്കാരനാണ്. ആശങ്കയുടെ മുൾമുനയിലാണ് മറ്റൊരു മലയാളിയായ  പാലക്കാട് വടശ്ശേരി സ്വദേശി സുമേഷിന്റെ കുടുംബവും. എം എസ്സി കമ്പനി അധികൃതരും കേന്ദ്ര – സംസ്ഥാന സർക്കാർ പ്രതിനിധികളും മൂന്ന് പേരുടെയും കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

Advertisement