കാക്കിക്ക് പകരം കണ്ണീരണിഞ്ഞ് അവര്‍ മടങ്ങി

തിരുവനന്തപുരം. കാക്കി അണിയാന്‍ർകൊതിച്ചെത്തി കണ്ണീരണിഞ്ഞ് അവര്‍ ദുരിത സമൂഹത്തിലേക്ക് പിന്മടങ്ങുകയാണ്. 2019 CPO റാങ്ക് ലിസ്റ്റിൻ്റെ കാലാവധി അവസാനിച്ചതോടെ സെക്രട്ടറിയറ്റിന് മുന്നിൽ മാസങ്ങളോളം സമരം ചെയ്ത ഉദ്യോഗാർത്ഥികൾ പെരുവഴിയിലായി. ആയിരക്കണക്കിന് യുവാക്കളോട് ഒരു അനുഭാവവുമില്ലാതെ അധികൃതര്‍ പെരുമാറുമെന്ന് സമരം തുടങ്ങുന്ന കാലം അവര്‍ കരുതിയില്ല ഇന്നലെ അർധരാത്രി വരെ സമരം ചെയ്തിട്ടും റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ല.

സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും. കഴിഞ്ഞ രണ്ടു മാസമായി ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് നിയമനം ലഭിക്കുന്നതിനായി സെക്രട്ടറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നൂറുകണക്കിന് നിവേദനങ്ങൾ നൽകിയെങ്കിലും ഒന്നും ഫലം കണ്ടില്ല. മുഖ്യമന്ത്രിയെ കാണാന്‍പോലും സമരക്കാര്‍ക്ക് സാധിച്ചില്ല. കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങേണ്ടി വരും എന്നാണ് സമരം ചെയ്യുന്ന  ഉദ്യോഗാർത്ഥികൾ പറയുന്നത്.

Advertisement