ഡയറ്റിലെ 89 അധ്യാപകരെ സ്ഥിരപ്പെടുത്താൻ ഉള്ള നീക്കം ഹൈക്കോടതി തടഞ്ഞു

കൊച്ചി.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഡയറ്റിലെ 89 അധ്യാപകരെ സ്ഥിരപ്പെടുത്താൻ ഉള്ള നീക്കം ഹൈക്കോടതി തടഞ്ഞു. സ്ഥിരപ്പെടുത്തൽ ഉത്തരവിറക്കിയെങ്കിൽ കോടതി അനുമതി ഇല്ലാതെ പ്രാബല്യത്തിൽ വരുത്തരുതെന്ന് ഹൈക്കോടതി.സ്ഥിരപ്പെടുത്തൽ ആവശ്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്ന് അഡ്മിനിസ്ട്രറ്റീവ് ട്രൈബ്യൂണൽ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പി.എസ്.സി ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവ്

Advertisement