സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം, പോലീസ് വിശദീകരണമിങ്ങനെ

തിരുവനന്തപുരം . സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം,വിശദീകരണവുമായി പോലീസ് എത്തി. സിവിൽ പോലീസ് ഓഫീസർ തസ്തികയിൽ ഇത് വരെ 5038 ഒഴിവുകൾ .
2024 ജൂൺ ഒന്നുവരെ വിരമിക്കൽ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളും 1200 താൽകാലിക പരിശീലന തസ്തികകളിൽ ഉൾപ്പെടുത്തി റിപ്പോർട്ട്‌ ചെയ്തു . 3070 റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾ മാർ വിവിധ ബറ്റാലിയനുകളിലായി പരിശീലനത്തിലുണ്ട്.
അഡ്വൈസ് ചെയ്യപ്പെട്ട 1298 ഉദ്യോഗാർഥികൾ നിയമനത്തിന്റെ വിവിധഘട്ടങ്ങളിൽ . 307 പുതിയ ഒഴിവുകളുടെ അഡ്വൈസ് പി.എസ്.സിയുടെ പരിഗണനയിലെന്നും വിശദീകരണം.

അതിനിടെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം തുടരുമെന്ന്സിപിഒ ഉദ്യോഗാർത്ഥികൾ. നിയമനം നടത്തുകയോ റാങ്ക് ലിസ്റ്റ് കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടുകയോ ചെയ്യാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് ഉദ്യോഗാർത്ഥികളുടെ നിലപാട്. ഇന്നലെ ഡിജിപി വിളിച്ച ചർച്ചയിൽ ഇക്കാര്യം ഉന്നയിച്ചു. വിഷയം സർക്കാരുമായി ചർച്ച ചെയ്യാമെന്ന് ഡിജിപി ഉറപ്പ് നൽകിയെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. അതെ സമയം ഇന്നലെ റോഡ് തടഞ്ഞ് സമരം ചെയ്തതിന് കണ്ടാൽ അറിയുന്ന 500 പേർക്കെതിരെ തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് കേസ് എടുത്തു. അനധികൃത സംഘം ചേരൽ, ഗതാഗത തടസ്സം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. സമരത്തിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ചതിന് 4 പേരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.

Advertisement