മുതലപ്പൊഴിയിൽ വീണ്ടും വള്ളം അപകടം; രണ്ട് വള്ളങ്ങൾ മറിഞ്ഞു, ഒരാൾ കടലിലേക്ക് തെറിച്ചുവീണു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ഇന്ന് രണ്ട് വള്ളങ്ങൾ അപകടത്തിൽപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം. ശക്തമായ തിരമാലയിൽപെട്ട് വള്ളം മറിയുകയായിരുന്നു. ഇതിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളെയും രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ മറ്റൊരു വള്ളം മറിഞ്ഞ് ഒരാൾ കടലിലേക്ക് തെറിച്ചുവീണു.

കടലാക്രമണം രൂക്ഷമായിരിക്കെ ഇന്നലെയും മുതലപ്പൊഴിയിൽ ഒരു ബോട്ട് അപകടത്തിൽപ്പെട്ടിരുന്നു. മുന്നോട്ടു നീങ്ങിയ വള്ളം ടെട്രാപോഡിൽ ഇടിച്ചാണ് ഒരാൾ വെള്ളത്തിലേക്ക് തെറിച്ചുവീണ് അപകടമുണ്ടായത്. ഇയാളുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്.

കടലിലേക്ക് വീണെങ്കിലും വള്ളത്തിൽ തന്നെ ഇയാൾ പിടിച്ചുനിന്നു. തുടർന്ന് കരയ്ക്ക് കയറ്റി. മറിഞ്ഞ വള്ളങ്ങൾ കരയിലേക്ക് കയറ്റാനായിട്ടില്ല. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ പോയ കോസ്റ്റൽ പോലീസ് ബോട്ടിലെ ജീവനക്കാരനും പരുക്കേറ്റിട്ടുണ്ട്

Advertisement