വയലാർ നാഗംകുളങ്ങര കായലിൽ വള്ളംമുങ്ങി,രണ്ട് പിഞ്ച് കുട്ടികളടക്കമുള്ളയാത്രക്കാരെ നാട്ടുകാര്‍ രക്ഷിച്ചു

Advertisement

ചേർത്തല. വയലാർ നാഗംകുളങ്ങര കായലിൽ വള്ളംമുങ്ങി.രണ്ട് പിഞ്ച് കുട്ടികളടക്കമുള്ള
യാത്രക്കാരെ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. നാഗംകുളങ്ങര ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവരാണ്
അപകടത്തിൽപ്പെട്ടത്.

വയലാർ- പള്ളിപ്പുറം കായലിൽ സർവ്വീസ് നടത്തുന്ന വയലാർ പഞ്ചായത്തിന്റെ
കടത്ത് വള്ളമാണ് പകൽ 11.30 ഓടെ മുങ്ങിയത്.രണ്ട് പിഞ്ച് കുട്ടികളും ,സ്ത്രീകളും ഉൾപ്പെടെ
13 പേരാണ് വള്ളത്തിലുണ്ടായിരുന്നത്.ഇവർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു..
വയലാർ നാഗംകുളങ്ങര കടവിൽ നിന്നും മറുകരയിലേക്ക് പോയ വഴി 200 മീറ്റർ എത്തിയപ്പോഴാണ് വള്ളം
മറിഞ്ഞത്. സ്ത്രീകൾ ഉൾപ്പെടെയുളളവർ വള്ളത്തിൽ പിടിച്ച് കിടക്കുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒന്നും,രണ്ടും വയസുള്ള പിഞ്ച് കുട്ടികളെ ഉൾപ്പെടെ രക്ഷപ്പെടുത്തി. ഇവരെ
ചേർത്തല താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.. ചേർത്തലയിൽ നിന്നും, ഫയർഫോഴ്സും
പോലീസുമെത്തി തെരച്ചിൽ നടത്തി മറ്റാരും അപകടത്തിൽപെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്തിയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്.