ഇഡി കേരളത്തിൽ നനഞ്ഞ പടക്കമാണോ

തിരുവനന്തപുരം . മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഉള്ള സ്റ്റണ്ട് മാത്രമെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.സിപിഐഎമ്മും ബിജെപിയും ഒന്നിച്ചല്ല
എന്ന് ബോധിപ്പിക്കാനുള്ള തന്ത്രം മാത്രമാണെന്നും വി.ഡി സതീശൻ ആരോപിച്ചു.അതേ സമയം
ഇ.ഡി ബിജെപിക്ക് വേണ്ടി കൂലിപ്പണി എടുക്കുകയാണെന്നും,ഇ.ഡിയെ കൊണ്ട് ഗുണ്ടാ പിരിവ്
നടത്തുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.


ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായി മുന്നോട്ടു പോകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ
മകൾക്ക് എതിരായുള്ള മാസപ്പടി വിവാദത്തിൽ ഇ.ഡി അന്വേഷണം തുടങ്ങുന്നത്.തിരഞ്ഞെടുപ്പ്
അടുക്കുമ്പോഴൊക്കെ കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തു വട്ടമിട്ടു പറക്കുന്നു എന്നായിരുന്നു ഇതുവരെയുള്ള സിപിഐഎമ്മിന്റെ ആരോപണം.എന്നാൽ ഇക്കുറി ഒരു പടി കൂടി കടന്നു
എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബിജെപിക്ക് വേണ്ടി കൂലിപണി എടുക്കുന്നുവെന്നായിരുന്നു
സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം

കോൺഗ്രസിനെ സംശയ നിഴലിൽ നിർത്താൻ വി.ഡി സതീശനെ സമാധാനിപ്പിക്കാൻ വേണ്ടിയാണു
മാസപ്പടിയിൽ ഇ.ഡി അന്വേഷണം ആരംഭിച്ചതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി
ഗോവിന്ദൻ ആരോപിച്ചു


എന്നാൽ ഇ.ഡിയുടെ വരവിനെ കോൺഗ്രസ് സിപിഐഎമ്മിനും ബിജെപിക്കും ഒരേ പോലെ എതിരാക്കുകയാണ്.സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായുള്ള അന്വേഷണമെന്നായിരുന്നു വി.ഡി.സതീശന്റെ ആരോപണം


ഇ.ഡി അന്വേഷണത്തിൽ പ്രശ്നമുണ്ടെങ്കിൽ കോടതിയിൽ പോകട്ടെയെന്നായിരുന്നു തിരുവനന്തപുരത്തെ
എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം


ഇ.ഡിയുടെ കേരളത്തിലെക്കുള്ള വരവ് തിരഞ്ഞെടുപ്പ് കളത്തിൽ യുഡിഎഫും എൻഡിഎയും രാഷ്ട്രീയ ആയുധമാക്കുമ്പോൾ എൽ.ഡി.എഫ് ഉയർത്തുന്ന പ്രതിരോധം രാഷ്ട്രീയ ആകാംക്ഷയാകും.      

Advertisement