ഞാൻ അടിയുറച്ച ഇടതുപക്ഷക്കാരൻ, തൃശ്ശൂരിൽ സുനിൽകുമാർ ജയിക്കണം; സുരേഷ് ഗോപിയോട് സ്‌നേഹബന്ധമെന്ന് കലാമണ്ഡലം ഗോപി

തൃശൂർ:
താൻ അടിയുറച്ച ഇടതുപക്ഷക്കാരനാണെന്ന് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. താൻ ഇടതുപക്ഷ അനുഭാവിയാണ്. തൃശ്ശൂരിൽ വി എസ് സുനിൽ കുമാർ ജയിക്കണമെന്നാണ് ആഗ്രഹം. സ്‌നേഹബന്ധത്തിന്റെ പേരിൽ സുരേഷ് ഗോപിയും മുരളീധരനും ജയിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ താൻ അടിയുറച്ച ഇടതുപക്ഷക്കാരനാണ്

തന്റെ വോട്ട് ആലത്തൂരാണ്. ആലത്തൂരിൽ കെ രാധാകൃഷ്ണൻ ജയിക്കണം. സുരേഷ് ഗോപിയും താനും തമ്മിൽ സ്‌നേഹ ബന്ധമുണ്ട്. അത് രാഷ്ട്രീയത്തിന് ഉപയോഗിക്കേണ്ട. സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച് വീഡിയോ കൊടുക്കില്ല. ഞാൻ ആലത്തൂർ മണ്ഡലത്തിൽ ആണ്. ഗോപിയാശാൻ പറഞ്ഞു

കലാകാരൻ എന്ന നിലയ്ക്ക് എന്നെ സ്‌നേഹിക്കുന്ന ആർക്കും തന്റെ വീട്ടിലേക്ക് വരാം. അതിനാരും തടസ്സം നിൽക്കില്ല. സുരേഷ് ഗോപിക്ക് തന്റെ വീട്ടിലേക്ക് വരാനോ കാണാനോ ആരുടെയും അനുവാദം നോക്കേണ്ടെന്ന് കലാമണ്ഡലം ഗോപി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം വന്നത്.

പത്മഭൂഷൺ കിട്ടാൻ വേണ്ടി സുരേഷ് ഗോപിയെ സമീപിച്ചിട്ടില്ല. സമീപിക്കുകയുമില്ല. പത്മഭൂഷൺ കിട്ടാൻ വേണ്ടി സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്നാണ് ഡോക്ടർ പറഞ്ഞത്. ഇത് മാനസിക പ്രയാസമുണ്ടാക്കി. ഇതോടെയാണ് മകൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇത് വേണ്ടായിരുന്നു എന്ന് താൻ പറഞ്ഞപ്പോഴാണ് മകൻ പോസ്റ്റ് പിൻവലിച്ചതെന്നും ഗോപിയാശാൻ പറഞ്ഞു.

Advertisement

1 COMMENT

  1. ഇയാൾ എവിടത്തെ ആചാര്യൻ ആണ് പിന്നെ എന്തിനാ പദ്മ പുരസ്‌കാരം വാങ്ങി തരാമോ എന്ന് സുരേഷ് ഗോപിയോട് ചോദിച്ചു കെഞ്ചിയത്.

Comments are closed.