വാർത്താനോട്ടം


2024 മാർച്ച് 19 ചൊവ്വ

BREAKING NEWS
👉 പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോ ഇന്ന് രാവിലെ പാലക്കാട്; ഒരുക്കങ്ങൾ പൂർണ്ണം, വൻ സുരക്ഷ


👉കലാമണ്ഡലം ഗോപി അനുവദിച്ചാൽ സന്ദർശിക്കുമെന്ന് സുരേഷ് ഗോപി.


👉 ആലപ്പുഴ പുറക്കാട് തീരത്ത് നിന്ന് തെക്കോട്ട് കടൽ 50 മീറ്റർ ഉൾവലിഞ്ഞു.👉




👉 നാടൻ പ്രയോഗമെന്ന് പറഞ്ഞ് എം എം മണി പറയുന്നതെല്ലാം നാട്ടുകാർ കേൾക്കണോ എന്ന് ഡീൻ കുര്യാക്കോസ്

🌴കേരളീയം🌴


🙏പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.



🙏 സിപിഎം വീണ്ടും ഒറ്റുകാരായി മതേതര ജനാധിപത്യ മുന്നേറ്റത്തെ തളര്‍ത്താന്‍ ശ്രമിച്ചെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ്  എം എം ഹസന്‍. മുംബൈയില്‍ ഇന്ത്യാസഖ്യത്തിന്റെ  മഹാറാലിയില്‍ പങ്കെടുക്കാതെ മാറിനിന്ന പശ്ചാത്തലത്തിലാണ് ഹസന്റെ പരാമര്‍ശം.


🙏 പ്രലോഭനങ്ങളില്‍ നട്ടെല്ല് വളക്കാത്ത കലാമണ്ഡലം ഗോപിയാശാന് സ്നേഹാദരമെന്ന് ഫേസ് ബുക്കില്‍ മന്ത്രി വീണാ ജോര്‍ജ്ജ്. തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരായ കലാണ്ഡലം ഗോപിയുടെ മകന്റെ ഫേയ്സ്ബുക്ക് കുറിപ്പാണ് പ്രതികരണത്തിനാധാരം. അതേസമയം മന്ത്രി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത് കീചകവധമെന്നായിരുന്നു.



🙏 മലയാള സിനിമാ താരം ടൊവിനോ തോമസിന്റെ ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തില്‍ തൃശ്ശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വി.എസ്.സുനില്‍കുമാറിനെതിരെ പരാതി.

🙏 2023-ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം സക്കറിയയ്ക്ക്  മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.


🙏 സരസ്വതി സമ്മാന്‍ പുരസ്‌കാരം പ്രഭാവര്‍മ്മക്ക്. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്‌ക്കാരം. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്‌ക്കാരം ലഭിക്കുന്നത്.




🇳🇪  ദേശീയം 🇳🇪

🙏 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിഎം കെയര്‍ ഫണ്ടിനെതിരെ ഗുരുതര ആരോപണവുമായി  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. തെരഞ്ഞെടുപ്പ് കടപ്പത്രം പോലെ തന്നെ പിഎം കെയര്‍ ഫണ്ടും അഴിമതിയാണെന്നാണ് ആരോപണം.




🙏 ദില്ലി മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായും ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയുമായും ഗൂഢാലോചന നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നൂറ് കോടി രൂപ കവിത നേതാക്കള്‍ക്ക് നല്‍കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

🙏 തമിഴ്നാട്ടില്‍  പിഎംകെ എന്ന പട്ടാളി മക്കള്‍ കക്ഷി ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കും. 10 ലോക്‌സഭാ സീറ്റുകളിലാണ് ബിജെപി സഖ്യത്തിന്റെ ഭാഗമായി പിഎംകെ മത്സരിക്കുക. പിന്നോക്ക വിഭാഗമായ വാണിയര്‍ സമുദായ അംഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള പിഎംകെ എന്ന കക്ഷിക്ക് ആറ് ശതമാനത്തോളം  വോട്ടും ഉണ്ട്. ഇത് ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.



🙏 തമിഴ്‌നാട്ടില്‍ ഇന്ത്യസഖ്യത്തില്‍ സീറ്റു ധാരണ. മണ്ഡലങ്ങള്‍ പുറത്തുവിട്ട് ഡിഎംകെ.. ഡി.എം.കെ. 21 സീറ്റില്‍ല്‍ മത്സരിക്കും. നേരത്തെ ഉണ്ടായിരുന്ന ധാരണപ്രകാരം തമിഴ്നാട്ടിലെ ഒമ്പതുസീറ്റിലും പുതുച്ചേരിയിലെ ഏകസീറ്റിലുമാണ് കോണ്‍ഗ്രസ് മത്സരിക്കുക.

🙏 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിഹാറിലെ എന്‍ഡിഎ യുടെ സീറ്റു വിഭജനം പൂര്‍ത്തിയായി. 40 ലോക്സഭാ മണ്ഡലങ്ങളില്‍ ബിജെപി 17ഉം ജനതാദള്‍ (യു) 16ഉം സീറ്റുകളും പങ്കിട്ടെടുത്തു. ലോക് ജനശക്തി പാര്‍ട്ടി (റാംവിലാസ്) ന് 5 സീറ്റും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചക്കും രാഷ്ട്രീയ ലോക് മഞ്ചിനും ഓരോ സീറ്റ് വീതവും ലഭിച്ചു.

🙏 ഹിമാചലിലെ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വോട്ടു ചെയ്യാനോ സഭാ നടപടികളില്‍ പങ്കെടുക്കാനോ ഉള്ള അനുമതിയും സുപ്രീംകോടതി നല്‍കിയില്ല. അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രീം കോടതി ഹിമാചല്‍  സര്‍ക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചക്കകം മറുപടി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

🙏 വീട്ടുജോലിക്കെത്തിയ 15 കാരിയായ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസില്‍ ആസാമിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.  ഗോലാഘട്ട് ജില്ലയിലെ ലജിത് ബോര്‍പുകന്‍ പൊലീസ് അക്കാദമിയിലെ ഡിഎസ്പിയായ കിരണ്‍ നാഥാണ് അറസ്റ്റിലായത്.

🙏 രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, ഉത്തരാഖണ്ഡ്, എന്നിവയ്ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരെ മാറ്റാനാണ് നിര്‍ദേശം.


🇦🇴 അന്തർദേശീയം 🇦🇺



🙏 അഫ്ഗാനിസ്ഥാന്ല്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേര്‍ മരിച്ചതായി താലിബാന്‍. വ്യോമാക്രമണം നടത്താന്‍ എന്താണു പാക്കിസ്ഥാനെ പ്രകോപിപ്പിച്ചതെന്നു വ്യക്തമല്ല. അടുത്തിടെയായി പാക്കിസ്ഥാനില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ അഫ്ഗാനില്‍നിന്നുള്ള ഭീകരരാണെന്നു പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു.


Ok⚽കായികം⚽


🙏കിലിയൻ എംബപെയുടെ ഹാട്രിക്കിൻ്റെ മികവിൽ ഫ്രഞ്ച് ലീഗ് ഫുട്ബാളിൽ പിഎസ്ജിക്ക് തകർപ്പൻ ജയം


🙏 അത്ലറ്റിക്കോ മഡ്രിഡിനെ 3-0ന് വീഴ്ത്തി ബാർസിലോന സ്പാനിഷ് ലാ ലിഗ ഫുട്ബാൾ പേയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

Advertisement