അനുവിന്റെ മരണത്തിൽ ഒരാൾ കസ്റ്റഡിയിൽ

പേരാമ്പ്രയിലെ അനുവിന്റെ മരണത്തിൽ ഒരാൾ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശിയാണ് കസ്റ്റഡിയിലെന്നാണ് വിവരം. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ ഇയാളെ കണ്ടിരുന്നു. നേരത്തെ മോഷണക്കേസുകളിൽ അടക്കം ഉൾപ്പെട്ടയാളാണ് പിടിയിലായതെന്നാണ് വിവരം.
തിങ്കളാഴ്ചയാണ് വാളൂര്‍ സ്വദേശിയായ അനുവിനെ കാണാതാകുന്നത്. ചൊവ്വാഴ്ച രാവിലെയാണ് തോട്ടില്‍ അനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Advertisement