എസ്‌ഐ പുഴയില്‍ മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. പാലക്കാട്, കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.
തൂത പുഴയില്‍ പുലാമന്തോള്‍ പാലത്തിന് സമീപം കുടുംബത്തോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement