ആറ്റിങ്ങലിൽ പട്ടാപ്പകൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് കവർച്ച

തിരുവനന്തപുരം. ആറ്റിങ്ങലിൽ പട്ടാപ്പകൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് കവർച്ച. അമ്പത് പവൻ സ്വർണവും, നാലര ലക്ഷത്തോളം രൂപയും കവർന്നു. ദന്തൽ സർജൻ ഡോക്ടർ അരുൺ ശ്രീനിവാസിന്റെ വലിയ കുന്നിലെ വീട്ടിലാണ് കവർച്ച.
കുടുംബവുമൊത്ത് ബന്ധുവിൻറെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ വർക്കലയിലേക്ക് പോയപ്പോഴാണ് മോഷണം.
രാത്രിയിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. ആറ്റിങ്ങൽ പൊലീസ് അന്വേഷണം തുടങ്ങി.

Advertisement