അനിൽ ആൻറണി രാഷ്ട്രീയ പാരമ്പര്യമുള്ള ആളല്ല, പി സി ജോർജ്ജ്

പത്തനംതിട്ട. സീറ്റ് ലഭിക്കാത്തതിന്റെ അതൃപ്തി വീണ്ടും പരസ്യമാക്കി ബിജെപി നേതാവ് പിസി ജോർജ് . താൻ മത്സരിക്കുക എന്നത് പ്രവർത്തകരുടെ ആവശ്യമായിരുന്നു എന്നും അനിൽ ആൻറണി രാഷ്ട്രീയ പാരമ്പര്യമുള്ള ആളല്ലെന്നുമാണ് ഇന്നത്തെ പിസിയുടെ പരാമർശം. അനിൽ ആൻ്റണിക്ക് മണ്ഡലത്തെ കുറിച്ച് ഒന്നുമറിയില്ലെന്നു പി സി ജോർജ് തുറന്നടിച്ചു.അതേസമയം അനിൽ ആൻറണിയുടെ സ്ഥാനാർത്ഥിത്വം അത്ഭുതമെന്നായിരുന്നു ഇടതു സ്ഥാനാർത്ഥി തോമസ് ഐസക്കിൻ്റെ പ്രതികരണം – ‘അനിൽ ആൻ്റണിയെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ടത് പിസി ജോർജ് ആണെന്ന് ബിജെപി നേതാവ് എം ടി രമേഷ് പറഞ്ഞു.


ചെറുപ്പക്കാരൻ എന്നതിലുപരി മറ്റൊന്നും അനിലാന്റണിക്കില്ലെന്നായിരുന്നു സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന ഉടനെ പിസി ജോർജിന്റെ പ്രതികരണം. ഇന്നു പക്ഷേ മണ്ഡലത്തിൽ താൻ സ്ഥാനാർത്ഥിയാകണമെന്ന് പ്രവർത്തകർ ആഗ്രഹിച്ചിരുന്നുവെന്ന് പിസി ജോർജ് തുറന്നു പറഞ്ഞു. കൂടെ അനിലിനെക്കെതിരെ ഇന്നലെ ഉന്നയിച്ച ആക്ഷേപം ശക്തമായി ആവർത്തിച്ചു.


സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന ഒരു ദിവസം പിന്നീടാറാകുമ്പോഴും പ്രചാരണത്തിൽ ബിജെപി നേതൃത്വം ട്രാക്കിലേക്ക് കയറിയിട്ടില്ല. ദിവസങ്ങൾക്കു മുൻപ് പ്രചാരണം തുടങ്ങിയ ഡോക്ടർ ടി എം തോമസ് ഐസക്ക് മണ്ഡലത്തിലെ പ്രമുഖരെ കണ്ട വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ്. ‘അനിൽ ആൻറണിയുടെ സ്ഥാനാർത്ഥിത്വം തന്നെ അത്ഭുതപ്പെടുത്തി എന്ന് തോമസ് ഐസക്ക

പിസി ജോർജിനെ തള്ളാതെ കൊള്ളാനോ ആകാതെ വിഷമത്തിലാണ് ബിജെപി നേതൃത്വം . പിസി ജോർജിനെ പോലെ എല്ലാവരും അറിയുന്ന ആളല്ല അനിൽ ആൻ്റണി എന്ന് പറഞ്ഞ എം ടി രമേശ് അനിൽ ആൻറണിയെ പരിചയപ്പെടുത്തേണ്ടത് ജോർജ് ആണെന്നും വ്യക്തമാക്കി


നാളെയായിരിക്കും ബിജെപി സ്ഥാനാർഥി അനിൽ ആൻറണി മണ്ഡലത്തിലെത്തുക. അപ്രതീക്ഷിത സ്ഥാനാർഥി ആയതിനാൽ പ്രചാരണത്തിൽ ഓടിയൊപ്പമെത്താൻ ആയിരിക്കും ബിജെപി ക്യാമ്പിന്റെ നീക്കം. പ്രഖ്യാപനം വന്നില്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ആന്റോ ആൻറണി വിവിധ പരിപാടികളുമായി ഇതിനകം തന്നെ മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു..

Advertisement