പൂരത്തിനിടെ ആനയിടഞ്ഞു

ചാലിശ്ശേരി. പൂരത്തിനിടെ ആനയിടഞ്ഞു. കൊമ്പൻ ചീരോത്ത് രാജീവാണ് ഇടഞ്ഞത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കൂട്ടി എഴുന്നള്ളിപ്പിന് കൊണ്ടുവരുന്നതിനിടയാണ് കൊമ്പൻ ഇടഞ്ഞത്. ആന ഇടഞ്ഞതോടെ ആളുകൾ ചിതറി ഓടിയെങ്കിലും ആർക്കും പരിക്കില്ല. എലിഫന്റ്സ്കോഡും പാപ്പാന്മാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ തളച്ചു.

Advertisement