.സ്വന്തം ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതിൽ സ്ത്രീയുടെ  തീരുമാനമാണ് അന്തിമം, ഹൈക്കോടതി

കൊച്ചി .സ്വന്തം ശരീരം എങ്ങനെ ഉപയോഗിക്കണം എന്നതിൽ സ്ത്രീയുടെ  തീരുമാനമാണ് അന്തിമമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.
വിവാഹമോചനത്തിന് നടപടി തുടങ്ങിയാൽ ഇരുപതാഴ്ച്ച മുതൽ 24 ആഴ്ച്ച വരെ  പ്രായമുള്ള ഗർഭം അവസാനിപ്പിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്നാണ്  ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.
അമ്മയ്ക്കോ, ഗർഭസ്ഥ ശിശുവിനോ ഉള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ, അമ്മയുടെ മാനസിക പ്രശ്നങ്ങൾ,  തുടങ്ങിയ സാഹചര്യങ്ങളിലാണ്  വിവാഹിതയായ സ്ത്രീക്ക് ഇരുപത് ആഴ്ച്ചലേറെയോ 24 ആഴ്ച്ചയിൽ താഴെയോ  പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ കോടതിഅനുമതി നൽകാറുള്ളൂ. വിവാഹമോചനത്തിന് നടപടി ആരംഭിച്ചാൽ ഇരുപതിലേറെ ആഴ്ച്ചയോ 24 ആഴ്ച്ച വരെയോ പ്രായമുള്ള ഗർഭം അവസാനിപ്പിക്കാനുള്ള  അവകാശം ഭാര്യക്കുണ്ടെന്നാണ്  ഹൈക്കോടതിയുടെ ഉത്തരവ്. ലിംഗ സമത്വത്തിന്റെയും, ഭരണഘടന നൽകുന്ന മൗലികാവകാശത്തിന്റെയും ഭാഗമാണത്. ഗർഭഛിദ്രത്തിന് അനുമതി തേടി 23 വയസ്സുകാരി സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ  നിരീക്ഷണങ്ങൾ.

Advertisement