ഹിമാചലിൽ 15 ബിജെപി എംഎൽഎമാർക്ക് സസ്‌പെൻഷൻ; കോൺഗ്രസ് മന്ത്രി രാജിവെച്ചു

ഹിമാചൽ പ്രദേശ്:
ഹിമാചൽപ്രദേശിൽ രാഷ്ട്രീയ നാടകം തുടരുന്നു. ആറ് കോൺഗ്രസ് എംഎൽഎമാരെയും സ്വതന്ത്രരെയും മറുകണ്ടം ചാടിച്ച ബിജെപിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയിരിക്കുകയാണ് കോൺഗ്രസ്. 15 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തു.
പ്രതിപക്ഷ നേതാവ് ജയ്‌റാം താക്കൂർ അടക്കമുള്ള എംഎൽഎമാരെയാണ് സസ്‌പെൻഡ് ചെയ്തത്. നിയമസഭയിൽ വോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് സ്പീക്കറുടെ നടപടി.
ഇന്നലെ രാജ്യസഭാ വോട്ടെടുപ്പിനിടെ ബിജെപി സഭയിൽ ബഹളം വെച്ചത് ചൂണ്ടിക്കാട്ടിയാണ് നടപടി. ആകെ 25 എംഎൽഎമാരാണ് ഹിമാചലിൽ ബിജെപിക്കുള്ളത്. 15 പേരെ സസ്‌പെൻഡ് ചെയ്തതോടെ സഭയിലെ അംഗസംഖ്യ 10 ആയി ചുരുങ്ങി

അതേസമയം കോൺഗ്രസിന് തിരിച്ചടി നൽകിക്കൊണ്ട് ഒരു മന്ത്രി രാജിവെച്ചു. വിക്രമാദിത്യ സിംഗ് ആണ് മന്ത്രിസ്ഥാനം രാജിവെച്ചത്. മുഖ്യമന്ത്രി പദത്തിനായുള്ള ചരടുവലിയുടെ ഭാഗമായാണ് വിക്രമാദിത്യ സിംഗിന്റെ രാജിയെന്നാണ് വിലയിരുത്തൽ

Advertisement