കാട്ടാന ശല്യം :മലയോര മേഖലയിലെ എംഎൽഎമാർ വനം മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു

Advertisement

തിരുവനന്തപുരം:
സംസ്ഥാനത്ത് മലയോര മേഖലയിലെ വർദ്ധിച്ചു വരുന്ന കാട്ടാന ശല്യ ത്തിൽ സർക്കാർ നിസ്സംഗതയ്ക്കെതിരെ മലയോര മേഖലയിലെ യു ഡി എഫ് എം എൽ എ മാർ നിയമസഭയ്ക്ക് മുന്നിൽ നിന്ന് വനം മന്ത്രിയുടെ വീട്ടിലേക്ക് രാവിലെ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു.പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.പ്രതിപക്ഷഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രസംഗിച്ചു.
നിയമസഭയ്ക്കകത്തും പുറത്തും ഈ പ്രശ്നം ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് യു ഡി എഫ് ഇത്തരത്തിൽ ഒരു സമരത്തിന് നേതൃത്വം നൽകുന്നത്.
അതിനിടെ വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ‘ബേലൂർ മഖ്ന ‘യെന്ന കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടാനുള്ള ശ്രമം മൂന്നാം ദിനവും തുടരുകയാണ്.

Advertisement