വാർത്താനോട്ടം

വാർത്താനോട്ടം

2024 ഫെബ്രുവരി 13 ചൊവ്വ

BREAKING NEWS

👉കാട്ടാന ശല്യം: മലയോര മേഖലയിലെ യു ഡി എഫ്
എം എൽ മാർ നിയമസഭയ്ക്ക് മുന്നിൽ നിന്ന് വനം മന്ത്രിയുടെ വീട്ടിലേക്ക് രാവിലെ മാർച്ച് നടത്തും.

👉സംസ്ഥാനത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം തുടങ്ങി.

👉 ഗോഡ്സെയെ വാഴ്ത്തി പോസ്റ്റിട്ട അധ്യാപികയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

👉കാസർകോട് മാലിന്യ സംസ്ക്കരണ പ്ലാൻ്റിലുണ്ടായ തീപിടുത്തം അണയ്ക്കാൻ ശ്രമം തുടരുന്നു.

🌴കേരളീയം🌴

🙏സംസ്ഥാനത്ത് ഇന്നു കടകള്‍ തുറക്കില്ല. സര്‍ക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരേ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു സമരം നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണു സമരം.

🙏മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ തത്കാലം അറസ്റ്റു ചെയ്യരുതെന്ന് കര്‍ണാടക ഹൈക്കോടതി. എക്സാലോജികിനെതിരായ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു വീണാ ജോര്‍ജ് നല്‍കിയ ഹര്‍ജി വിധി പറയാനായി മാറ്റി.

🙏ആളെക്കൊല്ലി കാട്ടാന ‘ബേലൂര്‍ മഖ്‌ന’യെ മയക്കുവെടിവച്ച് പിടികൂടാനാകാതെ ദൗത്യം സംഘം. ആന കര്‍ണാടക അതിര്‍ത്തിയിലെ കുറ്റിക്കാട്ടിലാണ്. ആനയെ പിടികൂടാനുള്ള ദൗത്യസേനയെ ഇരുന്നൂറ് അംഗ സേനയായി വികസിപ്പിച്ചു. ദൗത്യ സംഘം പത്ത് ടീമായി പിരിഞ്ഞ് കാട്ടാന എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തി.

🙏തൃപ്പൂണിത്തുറ പുതിയകാവിലെ പടക്ക സ്ഫോടനത്തില്‍ മരണം രണ്ടായി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന ദിവാകരന്‍ (55) കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു ഇന്നലെ രാവിലെത്തന്നെ മരിച്ചിരുന്നു. പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കം 12 പേരെ തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയിലും നാലു പേരെ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തില്‍ സമീപത്തെ പുതുതായി നിര്‍മിച്ച വീട് അടക്കം 45 വീടുകള്‍ക്കു കേടുപാടുകളുണ്ടായി.

🙏തൃപ്പുണിത്തുറ പടക്ക സ്ഫോടന കേസില്‍ ദേവസ്വം പ്രസിഡന്റും സെക്രട്ടറിയും അടക്കം നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്‍ എന്നിവരും ജോയിന്‍ സെക്രട്ടറിയുമാണ് അറസ്റ്റിലായത്. പ്രധാന പ്രതികളായ കരാറുകാരും ജോലിക്കാരും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

🙏ലോക്സഭാ തെരഞ്ഞെടുപ്പിനു കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴികാടന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ജോസ് കെ മാണിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

🙏മസാലബോണ്ട് കേസില്‍ ഇന്ന് എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. നാളെ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് തോമസ് ഐസക്കിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

🙏തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ മാര്‍ച്ച് 31 വരെ ഒഴിവാക്കിയെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. വസ്തു നികുതി പിരിവ് ഊര്‍ജിതപ്പെടുത്താനായാണ് നടപടി.

🙏വയനാട്ടില്‍ കാട്ടാനയുടെ അക്രമത്തില്‍ അജീഷ് കൊല്ലപ്പെട്ടതില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് പ്രതിപക്ഷം. ബോധമില്ലാത്ത ആനയല്ല, കഴിവുകെട്ട സര്‍ക്കാരാണ് ഉത്തരവാദി എന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു. .

🙏മലപ്പുറം നാടുകാണി ചുരത്തില്‍ അപകടത്തില്‍പ്പെട്ട ലോറിയിലെ ഏഴു ടണ്ണോളം മാതളനാരങ്ങ നാട്ടുകാരും വഴിയാത്രക്കാരും മോഷ്ടിച്ചു. ഇന്ധന ടാങ്കിലെ ഡീസല്‍പോലും ഊറ്റിയെടുത്തു. ആന്ധ്രപ്രദേശില്‍നിന്ന് പൊന്നാനിയിലേക്ക് മാതളവുമായി വരികയായിരുന്ന ലോറി റോഡിന്റെ സുരക്ഷാ മതിലില്‍ ഇടിച്ച് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരുക്കേറ്റിരുന്നു.

🙏സംസ്ഥാനത്തെ എയിഡഡ് സ്‌കൂള്‍ അധ്യാപകരുടെ 180 ദിവസത്തിനു മുകളിലുള്ള എല്ലാ അവധി അപേക്ഷയിലും തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്നു സുപ്രീംകോടതി. ശൂന്യവേതന അവധിയടക്കമുള്ളവയ്ക്ക് ഇതു ബാധകമാണ്.

🙏ലൊക്കേഷന്‍ സ്‌കെച്ചിന് 500 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സാനുവാണ് വിജിലന്‍സിന്റെ പിടിയിലായത്.

🙏പോപ്പുലര്‍ ഫ്രണ്ട് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിച്ചിരുന്ന കണ്ണൂര്‍ സ്വദേശി ജാഫര്‍ ഭീമന്റവിടയെ കണ്ണൂരിലെ വീട്ടില്‍ നിന്ന് എന്‍ഐഎ അറസ്റ്റു ചെയ്തു. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലകനായിരുന്നെന്ന് എന്‍ഐഎ പറയുന്നു.

🙏കൊച്ചി കത്രിക്കടവ് ഇടശേരി ബാറിനു മുന്നിലുണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ പിടിയില്‍. ഷമീര്‍, ദില്‍ഷന്‍, വിജയ് എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴയില്‍ നിന്നെടുത്ത റെന്റ് എ കാറിലാണ് ആക്രമി സംഘമെത്തിയത്.

🙏പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്സിലായി. സീതത്തോട് സ്വദേശികളായ അഖില്‍, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ 12 പേര്‍ പിടിയിലായി.

🇳🇪 ദേശീയം 🇳🇪

🙏ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക മാര്‍ച്ച്. ഡല്‍ഹിയിലേക്ക് ഇന്നു രാവിലെ പത്തിനു മാര്‍ച്ചു ചെയ്യുമെന്നു കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് തടയാന്‍ പോലീസ് റോഡില്‍ ബാരിക്കേഡുകളും മുള്ളുവേലികളും ജലപീരങ്കികളും സജ്ജമാക്കിയിട്ടുണ്ട്. ഹരിയാന അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത.

🙏ഏഴു ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്. താങ്ങുവില വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഇരുന്നൂറോളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണു മാര്‍ച്ച്. ഇന്നലെ വൈകുന്നേരം കേന്ദ്രമന്ത്രിമാരും കര്‍ഷക നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

🙏ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടി. 129 പേര്‍ നിതീഷ്‌കുമാര്‍ സര്‍ക്കാരിനെ പിന്തുണച്ചു. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. സ്പീക്കര്‍ അവധ് ബിഹാരി ചൗധരിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയശേഷമാണ് വിശ്വാസ പ്രമേയ വോട്ടെടുപ്പിനു നടപടികള്‍ ആരംഭിച്ചത്.

🙏എട്ടു മാസമായി ചെന്നൈ ജയിലില്‍ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി ഒടുവില്‍ രാജിവച്ചു. ജോലിക്ക് കോഴ, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലായി എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത സെന്തില്‍ ബാലാജി ഇന്നലെ രാത്രിയോടെയാണു രാജിവച്ചത്.

🏏 കായികം 🏏

🙏ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും തോല്‍വി. പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള പഞ്ചാബ് എഫ്.സിയോടാണ് കേരളത്തിന്റെ തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പഞ്ചാബ് ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചത്.

🙏പുരുഷന്മാരുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍ മത്സരത്തില്‍ ചൈനയുടെ പാന്‍ ചാന്‍ലിക്ക് ലോക റെക്കോഡ്. ഖത്തറിലെ ദോഹയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലാണ് 46.80 സെക്കന്‍ഡുകള്‍ക്കൊണ്ട് നീറു മീറ്റര്‍ നീന്തിക്കടന്നത്. പത്തൊന്‍പതുകാരന്‍ പുതിയ വേഗം കുറിച്ചത്.

Advertisement