ട്രെയിനിൽ നിന്ന് വീണ് ഭിന്നശേഷിവിഭാഗക്കാരന് പരിക്കേറ്റു

തൃശൂര്‍.ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു. ചെറുതുരുത്തി റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു. ചെറുതുരുത്തി പൈങ്കുളം ഗേറ്റ് സമീപം റെയിൽവേ ട്രാക്കിലാണ് ആളെ കണ്ടത്. ട്രെയിനിൽ നിന്ന് പരിക്കേറ്റത് എന്നാണ് നിഗമനം

അഞ്ചു മണിയോടെ ആണ് അപകടം സംഭവിച്ചത്. ചേലക്കര സ്വദേശി അംഗപരിമിതനായ അബുതാഹിറിനാണ് അപകടം സംഭവിച്ചത്, ഗുരുതര പരുക്കേറ്റയാളെ റെയിൽവേ പോലീസിന്റെയും നാട്ടുകാരുടെയും ചെറുതുരുത്തി പോലീസിനെയും സഹായത്തോടെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി അങ്കമാലിക്ക് സമീപം വയോധികയായ കൊല്ലം സ്വദേശിയും പാലക്കാട് പറളിയില്‍ കൊല്ലം സ്വദേശിയായ യുവാവും വീണ് മരിച്ചിരുന്നു. യാത്രക്കാര്‍ക്ക് നിരന്തരമുണ്ടാകുന്ന അപകടം സംബന്ധിച്ച് റെയില്‍വേയുടെ ഗൗരവമായ അന്വേഷണം നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

Advertisement