ഗഗന്‍യാന്‍ ദൗത്യത്തിലെ മലയാളി പ്രശാന്ത് ബാലകൃഷ്ണന്‍ നായരെ വിവാഹം ചെയ്തതായി വെളിപ്പെടുത്തി നടി ലെന

പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരെ വിവാഹം ചെയ്തതായി വെളിപ്പെടുത്തി നടി ലെന. ഗഗന്‍യാന്‍ യാത്ര സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ നയിക്കുമെന്ന് തുമ്പയിലെ വിക്രംസാരാഭായ് സ്പേസ് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ചാണ് നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ലെനയുടെ വെളിപ്പെടുത്തല്‍.
2024 ജനുവരി 17ന് ഒരു പരമ്പരാഗത ചടങ്ങില്‍ വച്ചാണ് വിവാഹം നടന്നത്. പ്രധാനമന്ത്രി ഗഗന്‍യാന്‍ ബഹിരാകാശ യാത്രികരുടെ പേരുകള്‍ പ്രഖ്യാപിച്ചതിന് ശേഷം ഈ വിവരം അറിയിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ലെന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മോദിയുടെ പ്രഖ്യാപനം രാജ്യത്തിനും കേരളത്തിനും എന്നപോലെ വ്യക്തിപരമായി തനിക്കും അഭിമാനത്തിന്റെ നിമിഷമാണെന്നും ലെന പറഞ്ഞു.

Advertisement