ലെന എത്തി, ലൊക്കേഷനില്‍ ലഡുപൊട്ടി

സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കും ലെന, നീലക്കുറുഞ്ഞി പൂത്താലും പുതിയ ലൊക്കേഷനില്‍ആയാലും ലെനയുടെ പോസ്റ്റുണ്ടാകും. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള താരത്തിന്റെ ഒരു വിഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
തിരുപ്പതി ലഡുവിനേക്കാള്‍ വലിയ ഒരു ലഡുവുമായാണ് ലെന ലൊക്കേഷനില്‍ എത്തിയത്. ലഡുവിന്റെ വലിപ്പം കണ്ട് അമ്ബരക്കുന്ന അണിയറ പ്രവര്‍ത്തകരേയും വിഡിയോയില്‍ കാണാം.

താന്‍ ലഡു കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞതോടെ ലൊക്കേഷനില്‍ പലര്‍ക്കും മനസില്‍ ലഡുപൊട്ടി, പക്ഷേ ലോക്കേഷനിലുള്ളവരെ വിളിച്ചുകൂട്ടി ഇത്എത്ര ലഡു ഉണ്ടാകുമെന്ന് ഊഹിക്കാന്‍ താരം അവരോട് പറഞ്ഞു. നൂറ്, നൂറ്റമ്ബത് എന്നൊക്കെയായിരുന്നു പലരുടേയും മറുപടി. എന്നാല്‍ എല്ലാവരേയും അമ്ബരപ്പിച്ചുകൊണ്ട് ഒറ്റ ലഡു ലെന പുറത്തെടുത്തു. ഇതു കണ്ടതോടെ ലഡു മുറിക്കാന്‍ കോടാലി എടുക്കേണ്ടി വരുമോ എന്നായിരുന്നു ഒരു കമന്റ്. നടന്‍ സൗബിനും ലൊക്കേഷനിലുണ്ടായിരുന്നു. ഇടുക്കിയിലാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്.

Advertisement