മന്നത്ത് പദ്മനാഭൻ  വിമോചന സമരത്തിൽ പങ്കെടുത്തത് ജനാധിപത്യം സംരക്ഷിക്കാണെന്ന് ജി സുകുമാരൻ നായർ

ചങ്ങനാശേരി. മന്നത്ത് പത്മനാഭനെ  കുറിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ എന്‍എസ്എസ് പ്രതികരണം  .മന്നത്ത് പദ്മനാഭൻ  വിമോചന സമരത്തിൽ പങ്കെടുത്തത് ജനാധിപത്യം സംരക്ഷിക്കാണെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു. വിമോചന സമരത്തിൽ പങ്കെടുത്ത മന്നത്തിൻ്റെ നിലപാടിനെ  ദേശാഭിമാനി ലേഖനത്തിൽ വിമർശിച്ചതാണ് എന്‍എസ്എസ്നെ ചൊടിപ്പിച്ചത്.


അറിവിൽ ഊന്നിയ പരിഷ്കർത്താവ് ” എന്ന പേരിൽ ഡോ കെ.എസ്. രവികുമാറിൻ്റെ ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. ലേഖനത്തിൽ മന്നം വിമോചന സമരത്തിൽ പങ്കെടുത്തത് ശരിയായില്ല എന്ന രീതിയിൽ പരാമർശം ഉണ്ടായി . ഇതാണ് എന്‍എസ്എസ്നെ ചൊടിപ്പിച്ചത്. ലേഖനത്തെ രൂക്ഷമായി വിമർശിച്ച ജനറൽ സെക്രട്ടറി സുകുമാരൻ നായർ സി പി എമ്മിനെതിരെയും വിമർശം ഉന്നയിച്ചു. മന്നത്തിനെ അന്നും ഇന്നും വർഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്നായിരുന്നു വിമർശം


ദുഷ്പ്രചരണങ്ങളാൽ നായരും എന്‍എസ്എസ്ഉം തളരില്ല .ഏതറ്റം വരെ പോകാനും മടിയില്ല.വോട്ട് ബാങ്കിൻ്റെ പേരിൽ സവർണ അവർണ ചേരിതിരിവുണ്ടാകാൻ ശ്രമ നടക്കുന്നതായും
ജി.സുകുമാരൻ നായർ പറഞ്ഞു. മന്നം സമാധി ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തിലാണ് സുകുമാരൻ നായരുടെ വിമർശനം .

Advertisement