കൊല്ലത്തില്ലെങ്കിലും ആലപ്പുഴയ്ക്ക് വേണം അരുണ്‍കുമാറിനെ

ആലപ്പുഴ. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലേക്ക്എഐവൈഎഫ് നേതാവും കൃഷി മന്ത്രി പി.പ്രസാദിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ   സിഎ .അരുൺ കുമാറിൻ്റെ പേര് നിർദേശിച്ച് സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ ‘ജില്ല എക്സിക്യൂട്ടീവും കൗൺസിലും തീരുമാനിച്ച ലിസ്റ്റിൽ അരുൺ കുമാറാണ് ഒന്നാം പേരുകാരൻ’
ജില്ലാ കമ്മറ്റി അംഗം എം.സി സിദ്ധാർത്ഥൻ , എഐവൈഎഫ് നേതാവ് എം. സന്തോഷ് കുമാർ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.
അരുൺ കുമാർ സ്ഥാനാർത്ഥി ആകണമെന്ന് ജില്ലാ കൗൺസിലിൽ പൊതുവികാരം ഉയർന്നു.
സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് മന്ത്രി പി.പ്രസാദ്, കെആര്‍ ചന്ദ്രമോഹൻ, ആര്‍ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.
കൊല്ലം, കോട്ടയം ജില്ലാ കൗൺസിലുകൾ അരുൺ കുമാറിൻ്റെ പേര് നിർദേശിച്ചിരുന്നില്ല . കൊല്ലത്ത് ചിറ്റയം ഗോപകുമാറിന്‍റെയും ആര്‍എസ് അനിലിന്‍റെയും പേരിനാണ് താല്‍പര്യം.

നാളെയാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ സിപിഐ തീരുമാനമെടുക്കുക.

Advertisement