അടൂരില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ചുകയറി അപകടം

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചുകയറി അപകടം. ഡ്രൈവറും കണ്ടക്ടറുമടക്കം 12 പേര്‍ക്ക് പരിക്കേറ്റു. അടൂര്‍ കെപി റോഡില്‍ 14-ാം മൈലിന് സമീപം ഇന്ന് വൈകിട്ട് 3.30 ഓടെയാണ് അപകടം.
കായംകുളത്തു നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Advertisement