ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേരളാ യൂണിവേഴ്‌സിറ്റി വിസിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം .സെനറ്റ് യോഗത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ കേരളാ യൂണിവേഴ്‌സിറ്റി വിസിയുടെ റിപ്പോര്‍ട്ട്. മന്ത്രി സ്വന്തം നിലയ്ക്ക് അധ്യക്ഷയായത് ചട്ടലംഘനമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള നോമിനികളുടെ പേരും കൈമാറി. അതിനിടെ വി.സിയുടെ നടപടി. െവിമര്‍ശിച്ച് മന്ത്രി ആര്‍. ബിന്ദു രംഗത്ത് വന്നു

താന്‍ വിളിച്ച യോഗത്തില്‍ മന്ത്രി സ്വന്തം നിലക്ക് മന്ത്രി അധ്യക്ഷയാകുകയായിരുന്നുവെന്നാണ് വിസി ചാന്‍സലര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. ചട്ട ലംഘനമാണെന്ന് പറഞ്ഞെങ്കിലും മന്ത്രി അധ്യക്ഷയായി. സെനറ്റ് പാസാക്കിയെന്ന് പറയുന്ന പ്രമേയം അജണ്ടയില്‍ ഇല്ലാത്തതായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങളും ഗവര്‍ണര്‍ നോമിനി്യും ഉയര്‍ന്ന പേരുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി ചാന്‍സലര്‍ക്ക് കൈമാറി. അതേസമയം, ചാന്‍സലര്‍ പറയുന്നത് മാത്രം നടത്താന്‍ വി.സി ശ്രമിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി വിമര്‍ശിച്ചു. സെനറ്റ് യോഗ തീരുമാനങ്ങള്‍ റദ്ദാക്കിയാല്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം.

Advertisement