ലീഗിന് മൂന്നാം സീറ്റ് നൽകില്ല; രാജ്യസഭാ സീറ്റ് നൽകി അനുനയിപ്പിക്കാൻ കോൺഗ്രസ്

മലപ്പുറം:

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് മുസ്ലിം ലീഗിന് കൊടുക്കാത്ത സാഹചര്യത്തിൽ രാജ്യസഭാ സീറ്റ് നൽകി അനുനയിപ്പിക്കാൻ യുഡിഎഫ്. ഇത്തവണ എന്തായാലും മൂന്നാം സീറ്റ് വേണമെന്ന് ലീഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് നടക്കില്ലെന്ന് കോൺഗ്രസ് ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്

മൂന്നാം സീറ്റിന് അർഹതയുണ്ടായിട്ടും ലഭിക്കാത്തതിൽ ലീഗിന് നീരസമുണ്ട്. ഇതിനാലാണ് രാജ്യസഭാ സീറ്റ് നൽകി അനുനയിപ്പിക്കാൻ യുഡിഎഫ് ഒരുങ്ങുന്നത്. സിറ്റിംഗ് എംപിമാരെ മാറ്റുന്നതിലെ പരിമിതിയാണ് മൂന്നാം സീറ്റ് നൽകാതിരിക്കാനുള്ള കാരണമായി കോൺഗ്രസ് അറിയിച്ചത്.

ലീഗിന് അധിക സീറ്റ് അനുവദിച്ചാൽ സിപിഎമ്മും ബിജെപിയും നടത്തിയേക്കാവുന്ന എതിർ പ്രചാരണങ്ങളെ മുൻകൂട്ടി കാണേണ്ടതുണ്ടെന്നും കോൺഗ്രസ് പറയുന്നു. ഇനി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നൽകാനും യുഡിഎഫിൽ ധാരണയായിട്ടുണ്ട്

Advertisement